വൈകുന്നേരങ്ങൾ കിടിലൻ വൈബ് നിറഞ്ഞതാക്കാൻ ദേ തിരുവനന്തപുരത്തെ ഒരു അഡാർ സ്പോട്ട്; വർക്കല ബീച്ച് വിളിക്കുന്നു; പോന്നോളൂ ഇങ്ങോട്ടേക്ക്
തിരുവനന്തപുരത്താണോ ? യാത്ര പോകണോ? ഒരു കിടിലൻ സ്പോട്ട് ഉണ്ട്. ഈ സ്ഥലത്തെ ഇങ്ങനെ അവഗണിക്കല്ലേ. പറഞ്ഞു വരുന്നത് നമ്മുടെ സ്വന്തം വർക്കല ബീച്ചിനെ കുറിച്ചാണ്. തിരുവനന്തപുരത്തു നിന്ന് 51 കിലോമീറ്റര്‍ വടക്കും കൊല്ലത്തു നിന്ന് 37 കിലോമീറ്റര്‍ തെക്കുമാണ് വര്‍ക്കല സ്ഥിതി ചെയ്യുന്നത് . പാപനാശം എന്നറിയപ്പെടുന്ന വര്‍ക്കല കടല്‍ത്തീരം വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്. ഈ ഉറവയിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നു കരുതപ്പെടുന്നുണ്ട്.
പ്രധാന ആകർഷണങ്ങൾ
*കടല്‍ത്തീരങ്ങള്‍
*ലവണ ജല ഉറവ
*ശിവഗിരി മഠം
*വിഷ്ണു ക്ഷേത്രം
*ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍,
*താമസ സൗകര്യങ്ങള്‍
*ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍,
*പ്രകൃതി ചികിത്സാ കേന്ദ്രം
*ആയുര്‍വേദ റിസോര്‍ട്ട്
ഇങ്ങോട്ടേക്ക് എത്തി ചേരാൻ ദേ ഇത് വഴി പോന്നോളൂ
*അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : വര്‍ക്കല 3 കി. മീ.
*അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 57 കി. മീ.
*ബസ് സ്റ്റേഷൻ ;നഗരത്തിൽ നിന്നും വർക്കലയിലേക്ക് ബസ് കിട്ടും.
https://www.facebook.com/Malayalivartha