വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന കിടുക്കാച്ചി സ്ഥലം; അടുത്ത ടൂർ ലഡാക്കിലേക്ക് ആയാലോ? കാണാൻ ഒരുപാടുണ്ട് ഇവിടെ
ഇന്ത്യയ്ക്കുള്ളിലെ പ്രദേശങ്ങളിൽ ടൂർ പോകാൻ ആഗ്രഹിക്കുന്നവരാണോ? ഒരു കിടിലൻ സ്പോട്ട് ഉണ്ട് ലഡാക്ക്. ഇന്ന് നമ്മൾ അറിയാൻ പോകുന്നത് ലഡാക്കിന്റെ വിശേഷങ്ങൾ ആണ്.
ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന കിടുക്കാച്ചി സ്ഥലം. ഇവിടെ താസിക്കുന്നത് ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്. ഇവിടുത്തെ ജനങ്ങൾ ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്.
ഇന്ത്യയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു. അതോടെ ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായി മാറി.
സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ലഡാക്കില്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. സഞ്ചാരികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. ലേയ്ക്ക് സമീപത്തുള്ള ബുദ്ധവിഹാരങ്ങള്‍ മുതല്‍ അഞ്ച് ദിവസം ട്രെക്കിംഗ് ചെയ്ത് എത്തിച്ചേരാവുന്ന അല്‍ചി, പന്ത്രണ്ട് ദിവസം തുടര്‍ച്ചയായി നടന്നാല്‍ എത്തിച്ചേരാവുന്ന സന്‍സ്കാര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് പോകാം. സ്പിടുക് ഗോമ്പ, കാര്‍ഗില്‍, മാഗ്നറ്റ് ഹില്‍, ഷേ ഗോമ്പ, സാന്‍സ്കാര്‍, പാങ്കോങ്ങ് സോ, തടാകം ഇനിഇവയൊക്കെ സഞ്ചാരിക്കാം. അപ്പോൾ പോരുകയല്ലേ ലഡാക്കിലേക്ക് ?
https://www.facebook.com/Malayalivartha