മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!
മോക്ക ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ കരതൊടും. ഈ സാഹചര്യത്തിൽ ബംഗ്ലാദേശ്, മ്യാന്മർ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്റർ വരെയാകാമെന്നും ബംഗ്ലാദേശിലെ കോക്സ് ബസാർ തുറമുഖം, ചട്ടഗ്രാം, പൈറ തുറമുഖം എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മോക്ക എന്ന ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് മേധാവി അസിസുർ റഹ്‌മാൻ എഎഫ്പിയോട് പറഞ്ഞു.
മോക്ക ചുഴലിക്കാറ്റ് മഴയ്ക്ക് കാരണമായേക്കാമെന്നും അത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശും മ്യാൻമറും റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെയുള്ള 5 ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. റാഖൈൻ തീരത്തെ ഗ്രാമങ്ങളിൽ നിന്ന് മ്യാൻമറിലെ ജുണ്ട അധികാരികൾ ഒഴിപ്പിക്കലിന് മേൽനോട്ടം വഹിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റാഖൈൻ സംസ്ഥാനത്തേക്കുള്ള എല്ലാ വിമാനങ്ങളും തിങ്കളാഴ്ച വരെ നിർത്തിവച്ചതായി മ്യാൻമർ എയർവേസ് ഇന്റർനാഷണൽ അറിയിച്ചു, മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന മോക്ക ബംഗ്ലദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്തനാശം വിതയ്ക്കുമെന്നാണ് വിലയിരുത്തല്‍. തീരത്തുടനീളം കനത്ത മഴ തുടങ്ങി. ബംഗ്ലദേശിലിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് കുറച്ചുസമയം വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യയില്‍ ബംഗാളിന്‍റെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഭീഷണിയുണ്ട്.
ബംഗ്ലദേശില്‍ മാത്രം അഞ്ചുലക്ഷത്തില്‍ അധികം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. മ്യാന്‍മറും ബംഗ്ലദേശും പതിനായിരക്കണക്കിനു പേരെയാണ് ഒഴുപ്പിച്ചത്. നാലായിരത്തില്‍ അധികം സുരക്ഷാ ക്യാംപുകളും സജ്ജീകരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകാം. പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍ ആകാന്‍ പോലും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രോഹിഗ്യന്‍ അഭയാര്‍ഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാര്‍ ജില്ലയില്‍ ഉള്‍പ്പെടെ അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ പ്രത്യേക സംഘം തന്നെ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബംഗാളിന്‍റെ തീരപ്രദേശങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ദുരന്തനിവാരണസേനയേയും രക്ഷാപ്രവര്‍ത്തകരേയും ഇന്ത്യയിലും സജ്ജമാക്കി. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലും മഴ ശക്തമാകും. കേരളത്തിലും ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മിതമായ മഴയ്ക്കും സാധ്യതയുണ്ട്. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഉച്ചയ്ക്ക് മുൻപ് മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 55-65 കി.മീ ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. മോക്ക തീരം തൊടുന്നതോടെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കും. അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ഇടിമിന്നലോടു കൂടിയ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെയായിരിക്കും കേരളത്തിൽ മഴ സജീവമാകുക. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
https://www.facebook.com/Malayalivartha