73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...
ശ്രീനഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. 73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍ ലോകപ്രശസ്തമായ ദാല്‍ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നത്.
കശ്മീരിന്റെ ടൂറിസം ഭൂപടത്തില്‍ പ്രധാന പങ്കാണ് ടുലിപ് ഗാര്‍ഡന്‍ വഹിക്കുന്നത്. ഈ സീസണില്‍ 17 ലക്ഷം പൂക്കളാണ് വിരിഞ്ഞിരിക്കുന്നതെന്ന് ഫ്‌ലോറികള്‍ച്ചര്‍ ഓഫീസര്‍ ആസിഫ് അഹമ്മദ് .
നൂറുകണക്കിന് ഉദ്യാനപാലകര്‍ രാപ്പകല്‍ അദ്ധ്വാനിച്ചാണ് പൂന്തോട്ടം സമയബന്ധിതമായി പൂര്‍ത്തിയായത്. ആറ് മാസം മുന്‍പ് തന്നെ ഇതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കും. ഈ വര്‍ഷം റെക്കോര്‍ഡ് വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
ടുലിപ്പ് പൂക്കുന്ന സീസണ്‍ നോക്കി ധാരാളം സഞ്ചാരികള്‍ താഴ്വര സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ പൂന്തോട്ടം കൂടുതല്‍ വര്‍ണ്ണാഭമാക്കാന്‍ ഹയാസിന്ത്‌സ്, ഡാഫോഡില്‍സ്, മസ്‌കരി, സൈക്ലമെന്‍സ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പൂന്തോട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 3.72 ലക്ഷം പേരാണ് ഉദ്യാനം സന്ദര്‍ശിച്ചത്. വസന്തകാലത്ത് താഴ്വരയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി 2008ലാണ് ടുലിപ് ഗാര്‍ഡന്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാര്‍ഡന്‍ എന്ന ബഹുമതിയൊടെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം പിടിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha