വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും. ലോക പ്രശസ്തമായ ദാല്‍ തടാകത്തിനും സബര്‍വാന്‍ കുന്നുകള്‍ക്കുമിടയിലാണ് ടുലിപ്‌സ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. വര്‍ഷം തോറും പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് സന്ദര്‍ശനത്തിനായി ഗാര്‍ഡനിലെത്തുന്നത്.
മുപ്പത് ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഗാര്‍ഡന്‍. 73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കള്‍ ഗാര്‍ഡനിലുണ്ട്.
കശ്മീര്‍ താഴ്വരയില്‍ പൂകൃഷിയും വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007-ലാണ് ഉദ്യാനം തുറന്നത്. ടുലിപ്‌സ് കൂടാതെ ഹയാസിന്ത്‌സ്, ഡാഫോഡില്‍സ്, റാന്‍കുലസ് എന്നിവയും ഉദ്യാനത്തിലുണ്ട്.
നൂറുക്കണക്കിന് ഉദ്യാനപാലകര്‍ രാപ്പകല്‍ അദ്ധ്വാനിച്ചാണ് പൂന്തോട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ആറ് മാസം മുമ്പ് തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. എല്ലാ വര്‍ഷവും മാര്‍ച്ച് മാസങ്ങളിലാണ് ഉദ്യാനം തുറക്കുക. കശ്മീരിലെ നീണ്ട ശൈത്യകാലത്തിന് ശേഷം പൂക്കുന്ന ആദ്യ പൂക്കളില്‍ ഒന്നാണ് ടുലിപ്സ്. മാര്‍ച്ച് അവസാനം പൂക്കാന്‍ തുടങ്ങി ഏപ്രില്‍ അവസാനം വരെ ഇത് തുടരുന്നു.
ഉപ്രാവശ്യം പൂന്തോട്ടം കൂടുതല്‍ വര്‍ണാഭമാക്കാനായി മസ്‌കരി, സൈക്ലമെന്‍സ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പൂന്തോട്ടം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുക. വിദേശ വിനോദസഞ്ചാരികളുള്‍പ്പെടെ ഉദ്യാനം സന്ദര്‍ശിക്കാനായി കശ്മീരിലെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha