ഇന്ത്യയില്‍ ആദ്യത്തെ കടലിലൂടെയുള്ള ചില്ലുപാലം കന്യാകുമാരിയില്‍ തുറന്നു...
ഇന്ത്യയില്‍ ആദ്യത്തെ കടലിലൂടെയുള്ള ചില്ലുപാലം കന്യാകുമാരിയില്‍ തുറന്നു. വിവേകാനന്ദ സ്മാരകത്തെ തിരുവള്ളുവര്‍ പ്രതിമയുമായി ബന്ധിപ്പിക്കുന്ന പാലം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.
77 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ള പാലത്തിന്് നിര്‍മാണചെലവ് 37 കോടി രൂപയാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന് ശക്തമായ കടല്‍ക്കാറ്റ് ഉള്‍പ്പെടെയുള്ള സമുദ്ര സാഹചര്യങ്ങളെ ചെറുക്കാന്‍ ശേഷിയുണ്ടെന്ന് തമിഴ്‌നാട് മന്ത്രി ഇ വി വേലു പറഞ്ഞു.
"
https://www.facebook.com/Malayalivartha