സഞ്ചാരികള്‍ക്ക് വിലക്ക്.... പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാഗര്‍ താലൂക്കിലെ ജോഗ് വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

സഞ്ചാരികള്‍ക്ക് വിലക്ക്.... പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാഗര്‍ താലൂക്കിലെ ജോഗ് വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിന് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശിവമൊഗ്ഗ ജില്ല ഭരണകൂടം.
അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 30 വരെ ജോഗ് വെള്ളച്ചാട്ടം അടച്ചിടുമെന്ന് അധികൃതര്‍ .ജോഗ് വെള്ളച്ചാട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രവേശന കവാടം, പാര്‍ക്കിങ്, ശൗചാലയങ്ങള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ജോലികള്‍ നടക്കുമ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് അസൗകര്യങ്ങള്‍ നേരിടുമെന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 15 വരെ വെള്ളച്ചാട്ടം അടച്ചിട്ടിരുന്നു. പണി പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അടച്ചിടല്‍ ഏപ്രില്‍ 30 വരെ നീട്ടുകയായിരുന്നുവെന്നും സഞ്ചാരികള്‍ സഹകരിക്കണമെന്നും ഡെപ്യൂട്ടി കമീഷണറും ജോഗ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ ഗുരുദത്ത ഹെഡ്‌ഗെ പറഞ്ഞു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha