അജന്ത-എല്ലോറ ഗുഹകള്‍
ഒരു വമ്പന്‍ പാറയില്‍ കൊത്തി ഉണ്ടാക്കിയതാണ് അജന്ത-എല്ലോറ ഗുഹകള്‍. എ.ഡി. 6-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിച്ച 34 ഗുഹകള്‍ എല്ലോറയിലും ബി.സി. രണ്ടാം നൂറ്റാണ്ടിനും എഡി 6-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിച്ച 29 ഗുഹകള്‍ അജന്തയിലുമുണ്ട്. അജന്തയിലെ ഗുഹകള്‍ ബുദ്ധമതവിശ്വാസത്തേയും, എല്ലോറയിലെ ഗുഹകള്‍ ബുദ്ധ-ഹിന്ദു-ജൈനമത വിശ്വാസത്തേയും ഉയര്‍ത്തി സൂചിപ്പിക്കുന്നവയാണ്.
മുംബൈയില്‍ നിന്ന് 400 കി.മീ മാറി ഉത്തര മഹാരാഷ്‌ട്രയിലാണ് ഈ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. എല്ലോറ ഗുഹകള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഔറംഗാബാദ് റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ളത്. അവിടെ നിന്നും എല്ലോറയിലേക്ക് 45 മിനിട്ടു നേരത്തെ യാത്ര മാത്രമേയുള്ളൂ. അജന്ത ഗുഹയിലേയ്‌ക്ക് ജല്‍ഗാവ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1മണിക്കൂര്‍ നേരത്തെ യാത്രയാണുള്ളത്. ഔറംഗാബാദില്‍ ഒരു വിമാനത്താവളവും ഉണ്ട്. രണ്ടു ഗുഹകള്‍ക്കുമിടയില്‍ യാത്ര ചെയ്യാനാവശ്യമായ സമയം 2 മണിക്കൂറാണ്.
അജന്ത ഗുഹകളില്‍ തിങ്കളാഴ്‌ച ദിവസങ്ങളിലും, എല്ലോറ ഗുഹകളില്‍ ചൊവ്വാഴ്‌ചകളിലും സന്ദര്‍ശകരെ അനുവദിക്കില്ല. എന്നാല്‍ ദേശീയ അവധി ദിവസങ്ങളില്‍ ഇവ തുറന്നു പ്രവര്‍ത്തിക്കും. പക്ഷേ അതു നല്ല തിരക്കേറിയ ദിവസമായിരിക്കുമെന്നതിനാല്‍ അത്തരം ദിവസങ്ങള്‍ സന്ദര്‍ശനത്തിനു തെരഞ്ഞെടുക്കാതിരിക്കുന്നത് ഉചിതമായിരിക്കും. അജന്താഗുഹ സന്ദര്‍ശിക്കുന്നതിന് വിദേശികളില്‍ നിന്നും 10 യുഎസ് ഡോളറാണ് പ്രവേശനഫീസായി വാങ്ങുന്നത്. എല്ലോറ ഗുഹകള്‍ക്ക് ഫീസില്ല. എങ്കിലും അതിനുള്ളിലെ കൈലാസക്ഷേത്രസന്ദര്‍ശനത്തിന് 5 യു എസ് ഡോളര്‍ ഫീസ് ഈടാക്കുന്നുണ്ട്. 15 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടിടങ്ങളിലം പ്രവേശനം സൗജന്യമാണ്.
17-ാം നൂററാണ്ടില്‍ എല്ലോറയ്‌ക്കടുത്തുള്ള ഔറംഗാബാദില്‍ നിര്‍മ്മിച്ച വാസ്‌തുശില്‌പ ചാരുതയാര്‍ന്ന് ഗോള്‍ഡന്‍ പാലസ് അഥവാ സോനേരി മഹലില്‍ വച്ച് എല്ലാവര്‍ഷവും നവംബര്‍ അവസാന ആഴ്‌ചയില്‍ നടത്തുന്ന നാലുദിവസത്തെ എല്ലോറ അജന്ത ഫെസ്റ്റിവല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഇന്ത്യയിലെ പ്രശസ്‌തരായ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന കലാസാംസ്‌കാരിക മേളയാണിത്.
ഉളിയും ചുറ്റികയുമല്ലാതെ മറ്റൊരായുധവും ഉപയോഗിക്കാതെ കൈകൊണ്ടു കൊത്തി ഉണ്ടാക്കിയ ഗുഹകളാണ് ഇവ എന്നതാണ് വിസ്‌മയിപ്പിക്കുന്ന വസ്‌തുത. അജന്ത ഗുഹ പെയിന്റിംഗുകളാലും ശില്‌പവേലകളാലും സമൃദ്ധമാണ്. അതുപോലെ തന്നെ എല്ലോറ ഗുഹയിലെ വാസ്‌തുശില്‌പഭംഗിയും അസാധാരണമായതാണ്. ഏതന്‍സിലെ പാനതിയോണിനെക്കാളും 1മടങ്ങ് ഉയരവും രണ്ടു മടങ്ങ് വിസ്‌തീര്‍ണ്ണവും ഉള്ളതാണ് കൈലാസക്ഷേത്രം നവംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള കാലത്ത് ഇവിടത്തെ കാലാവസ്ഥ തണുത്തതും വരണ്ടതുമായതിനാല്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്. ഇവിടം സന്ദര്‍ശിക്കാന്‍ വരുമ്പോള്‍ ഒരു ടോര്‍ച്ചു കൂടി കൈയ്യില്‍ കരുതുന്നത് ഉചിതമായിരിക്കും.
https://www.facebook.com/Malayalivartha