ഇന്ത്യയിലെ മികച്ച വിനോദ കേന്ദ്രം ഗോവ
ഇന്ത്യയിലെ മികച്ച വിനോദ കേന്ദ്രം ഗോവ. അന്താരാഷ്‌ട്ര യാത്രാ മാഗസിന്‍ ആയ കോണ്‍ടെ നാസ്റ്റിയാണ് ഗോവയെ തെരെഞ്ഞെടുത്തത്. സുന്ദരമായ ബീച്ചുകളാണ് ഗോവയുടെ ആകര്‍ഷണം.
വാട്ടര്‍ സ്‌പോര്‍ട്ട്‌സ്, ചൂതുകളി, കുറഞ്ഞ നിരക്കില്‍ മദ്യ ലഭ്യത തുടങ്ങിയ കാര്യങ്ങള്‍ ഗോവയെ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാക്കി മാറ്റുന്നുണ്ട്. സഞ്ചാരികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി ഗോവ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്‌ത്രീ ടാക്‌സി ഡ്രൈവര്‍മാര്‍രെ ഇറക്കും.
പനാജി, മാര്‍ഗോ, മാപുസ, വാസ്‌കോ നഗരങ്ങളില്‍ ഉടന്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഗോവ ടൂറിസം വകുപ്പ് അറിയിച്ചു. കേരളത്തെ കവച്ചുവെച്ചാണ് ടൂറിസത്തില്‍ ഗോവയുടെ ഈ കുതിപ്പ്.
https://www.facebook.com/Malayalivartha