ഇടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധന
ഭാരതം സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട നാടാണ്. കാണാനും ആസ്വദിക്കാനും നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്.വിദേശ ടൂറിസ്റ്റുകള്‍ക്കു ഭാരതം സന്ദര്‍ശിക്കണമെങ്കില്‍ മുമ്പ് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ടൂറിസ്റ്റുകള്‍ക്കു ഇവിസ സമ്പ്രദായം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഓണ്‍ലൈനായി പൂരിപ്പിച്ച വിസ അപേക്ഷാഫോമുമായി ഇന്ത്യയിലെത്താം. വിമാനത്താവള അധികൃതരെ സമീപിച്ചാല്‍ വിസ ഉടനെ ലഭിക്കും
രാജ്യത്ത് എത്തുന്ന ഇടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍. 'ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍' സംവിധാനമുള്ള 'ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍' വഴി ഇന്ത്യയിലത്തെിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യ ആറുമാസം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ മാത്രം 36,982 വിനോദസഞ്ചാരികള്‍ ഇടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയിലത്തെി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 15,557 വിനോദസഞ്ചാരികളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. ഇതനുസരിച്ച് 137.7 ശതമാനമാണ് വര്‍ധന.
2016 ജനുവരി മുതല്‍ ജൂണ്‍ വരെ 4,71,909 വിനോദസഞ്ചാരികളാണ് ഇടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ 1,26,214 വിനോദസഞ്ചാരികളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. 273.9 ശതമാനമാണ് വളര്‍ച്ച. 2014 നവംബര്‍ 27നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടൂറിസ്റ്റ് വിസ നടപ്പാക്കിയത്.
രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ വഴിയത്തെുന്ന 150 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇവിടെ വന്നിറങ്ങിയ ശേഷം വിസയെടുത്താല്‍ മതി. അമേരിക്കയില്‍നിന്നുള്ള സഞ്ചാരികളാണ് ഈ സൗകര്യം കഴിഞ്ഞ മാസം ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് 23.22 ശതമാനം.
ബ്രിട്ടണ്‍14.16, ചൈന 6.91, ആസ്‌ട്രേലിയ 5.59, ഫ്രാന്‍സ്4.10, ജര്‍മനി4.03, കാനഡ 4.02, സിംഗപ്പൂര്‍ 2.62, മലേഷ്യ2.53, സ്‌പെയിന്‍ 2.40 ശതമാനം എന്നിങ്ങനെയും ഈ സംവിധാനം ഉപയോഗപ്പെടുത്തി. ഏറ്റവുമധികം ഇടൂറിസ്റ്റ് വിസ നല്‍കിയത് ന്യൂഡല്‍ഹി വിമാനത്താവളത്തിലാണ് 42.15 ശതമാനം. മുംബൈ (22.94), ബംഗളൂരു (9.95), ചെന്നൈ (9.80), ഹൈദരാബാദ് (3.76), കൊച്ചി (3.52), തിരുവനന്തപുരം (1.08) എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങളുടെ കണക്ക്.
https://www.facebook.com/Malayalivartha