മനോഹാരിതയാര്‍ന്ന ക്യാമ്പസ് അങ്കണങ്ങള്‍
ഇന്ത്യയിലെ കോളേജ് കാമ്പസുകളില്‍ പലതും അധ്യയനത്തിന്റെ മാത്രമല്ല, ആസ്വാദനത്തിന്റെ കൂടെ വിളഭൂമികളാണ്. അക്ഷരോദ്യാനങ്ങളെന്ന വിശേഷണം ചേരുന്ന ഈ കാമ്പസുകള്‍ പരിചയപ്പെടാം...
ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഡെറാഡൂണ്‍
പ്രകൃതിസ്‌നേഹികള്‍ക്ക് ഇവിടം സ്വര്ഗതുല്യമായ അനുഭവം പ്രദാനം ചെയ്യും.വനഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് .ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറെസ്ട്രി റിസര്‍ച് ആന്‍ഡ് എഡ്യൂക്കേഷന്റ്‌റെ കീഴിലുള്ള ഈ സ്ഥാപനം ഈ രംഗത്തെ ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നാണ്.
എഫ്.ആര്.ഐയുടെ വിശാലമായ കാമ്പസും കെട്ടിടവും ഇന്ന് ഡെറാഡൂണിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. വനഗവേഷണത്തിലെ അപൂര്‍വ ശേഖരമടങ്ങിയ മൂന്ന് പ്രദര്ശനശാലകളാണ് ഫോറസ്റ്റ് റിസര്‍ച് ഇന്സ്റ്റിറ്റിയൂട്ടിന്റെ പ്രധാന ആകര്‍ഷണം .
ബിറ്റ്‌സ് പിലാനി, ഗോവ
വിര്‍ദന്ത് മലകളില്‍ , സുവാരി നദിക്ക് അഭിമുഖമായി 180 ഏക്കറില് നിര്‍മ്മിച്ച സമുച്ചയമാണ് ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിപിലാനി ഗോവ കാമ്പസിന്റെ മുഖമദ്ര. മെഡിക്കല്‍ സെന്ററും ഷോപ്പിങ് കോംപ്ലക്‌സും ഉള്‍പ്പെടെയുള്ള വിശാലമായ കലാലയമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
ഐ.ഐ.ടി., ഗുവാഹത്തി
ഇന്ത്യയിലെ ഏറ്റവും മനോഹരമായ കലാലയമെന്നാണ് അസമിലെ ഗുവാഹത്തിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയെ വിശേഷിപ്പിക്കുന്നത്. ബ്രഹ്മപുത്രയുടെ വടക്കന്‍ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മനോഹരഭൂമി. പിന്നില്‍ മലനിരകള്‍. 19 ഏക്കറിലുള്ള വിശാലമായ കാമ്പസ്, നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാറിയാണ് സ്ഥിതി ചെയ്യുന്നത്.
മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ചെന്നൈ
365 ഏക്കറില്‍ വിശാലമായി നിലകൊള്ളുന്ന ഈ കോളേജ് സമുച്ചയം, ജൈവവൈവിധ്യത്തിന്‍ പേരുകേട്ടതാണ്. അപൂര്‍വ ഇനത്തിലുള്ള സസ്യജാലങ്ങള്‍ നിറഞ്ഞ കാമ്പസില്‍ നിരവധി മാനുകള്‍ വസിക്കുന്നുണ്ട്. കാമ്പസിലെ തടാകവും ഒരു പ്രധാന ആകര്‍ഷണമാണ്.
ഐ.ഐ.ടി., റൂര്‍ക്കി
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്നായ, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സ്ഥിതി ചെയ്യുന്ന കാമ്പസ്. 25 ഏക്കറാണ് വിസ്തീര്‍ണം . ഭവന്‍ എന്നാണ് ഇവിടുത്തെ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകള്‍ക്ക് നല്‍കുന്ന വിശേഷണം. അര്‍ദ്ധ രാത്രിയിലെ ക്രിക്കറ്റ് ട്യുര്ണമെന്റുകളും കമ്യൂണിറ്റി കമ്പ്യൂട്ടര്‍ വാര്‍ഫെയ്ര്‍ എന്നിങ്ങനെ വ്യത്യസ്തമായ പല ഒത്തുചേരലുകള്‍ക്കും ഇവിടം സാക്ഷ്യം വഹിക്കാറുണ്ട്. വിവാഹിതരായ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനായി ആറ് ഹോസ്റ്റലുകള്‍ വേറെയുമുണ്ട്. സന്ദര്‍ശകര്‍ക്കായി നാല് അതിഥിമന്ദിരങ്ങളും. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങള്‍ സമീപപ്രദേശങ്ങളാണ്.
https://www.facebook.com/Malayalivartha