പാരാദ്വീപ്
ഒഡീഷയിലെ ഏറ്റവും സ്‌മൃതിയുണര്‍ത്തുന്ന സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പാരാദ്വീപ്. ഇന്ത്യയിലെ ഒരു പ്രമുഖ തുറമുഖമാണിത്. നിത്യ ഹരിത വനങ്ങളും, അതിമനോഹരമായ അരുവികളും, വിപുലമായ അഴിമുഖവും, വൃത്തിയും വെടിപ്പുമുള്ള കടലോരവും, മറൈന്‍ ഡ്രൈവും ഒക്കെയുള്ള പാരാദ്വീപ് തീര്‍ച്ചയായും സന്ദര്‍ശനയോഗ്യമായ സ്ഥലമാണ്. ബംഗാള്‍ ഉള്‍ക്കടലും മഹാനദിയും സംഗമിക്കുന്നിടത്താണ് പാരാദ്വീപ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ തുറമുഖങ്ങളില്‍ ഏറ്റവും ആഴമുളളത് ഇതാണ്. മല്‍സ്യ ബന്ധന തുറമുഖം ഉള്ള പാരാദ്വീപ് കടല്‍- മല്‍സ്യ ബന്ധനത്തിന് പേരുകേട്ട, ലോകത്തിലെ തന്നെ പ്രാചീന തുറമുഖങ്ങളിലൊന്നാണ്.
ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ കടല്‍ മാര്‍ഗ്ഗമുള്ള വാണിജ്യങ്ങള്‍ക്കുള്ള പ്രധാന ഔട്ട്‌ലൈറ്റും ഇന്‍ലൈറ്റും പാരാദ്വീപ് ആണ്.
പാരാദ്വീപിലേക്കെത്താന്‍ റോഡ്- വ്യോമമാര്‍ഗ്ഗങ്ങളുണ്ട്. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളുമായും നേരിട്ട് വ്യോമമാര്‍ഗ്ഗങ്ങളുള്ള ഭുവനേശ്വര്‍ ആണ് പാരാദ്വീപിനോട് അടുത്തുള്ള വിമാനത്താവളം. ഭുവനേശ്വര്‍, കട്ടക്ക് എന്നീ സിറ്റികളുമായി റെയില്‍ ഗതാഗത സൗകര്യവുമുണ്ട്. ഒഡീഷയിലെ എല്ലാ പ്രദേശത്തേക്കും റോഡു മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. കട്ടക്കില്‍ നിന്നും 94 കി. മീ, ഭുവനേശ്വറില്‍ നിന്നും 124 കി.മീ, ജഗത്സിങ്‌പൂരില്‍ നിന്നും 53 കി. മീ, കൊല്‍ക്കത്തയില്‍ നിന്നും 450 കി. മീ, റാഞ്ചിയില്‍ നിന്നും 563 കി.മീ ദൂരത്തിലാണ് പാരാദ്വീപ്.
ഒഡീഷയിലെ ജഗത്സിങ്‌പൂര്‍ ജില്ലയിലെ ഗാരോയ് ആശ്രമം ഇവിടത്തെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഈ ആശ്രമത്തിലെ ജഗന്നാഥക്ഷേത്രവും, ശ്വേതബട്ടയും (വെളുത്ത നിറമുള്ള ഫലമുള്ള ആല്‍മരം) വളരെ പ്രസിദ്ധമാണ്. കട്ടക്കിനും, ജഗത്സിങ്ങ്‌പൂരിനും അരികിലായാണ് ഝാന്‍കാഡ്. ഇവിടത്തെ സരളക്ഷേത്രം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമാണ്. സരസ്വതീ ദേവിയെ സരളദേവിയായാണ് ഇവിടെ ആരാധിക്കുന്നത്.
ഭിതാര്‍ കനിക നാഷണല്‍ പാര്‍ക്ക്, തുളസീക്ഷേത്ര എന്നറിയപ്പെടുന്ന കേന്ദ്രപ്പരയിലെ ക്ഷേത്രം, ഇവിടെ വര്‍ഷം തോറും നടത്തിവരാറുള്ള ഗ്രാന്റ് കാര്‍ ഫെസ്റ്റിവല്‍ എന്നിവയെല്ലാം വിനോദസഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.
സ്‌മൃതി ഉദ്യാനമായ സില്‍വര്‍ ഗാര്‍ഡന്‍സ്, മാരിടൈം മ്യൂസിയം വിവിധ തരത്തിലുള്ള കടല്‍- ശുദ്ധ ജല തടാക മല്‍സ്യങ്ങളുള്‍ക്കൊള്ളുന്ന അക്വേറിയം എന്നിവയെല്ലാം കാണേണ്ട കാഴ്‌ചയാണ്.
https://www.facebook.com/Malayalivartha