യാക്കിന്‍ പുറത്തൊരു സവാരി
മൃഗങ്ങളുടെ പുറത്ത് കയറിയുള്ള യാത്രകള്‍ ആളുകള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നവയാണ്. യാക്കുകളെ വളര്‍ത്തുന്ന ജമ്മുകാശ്മീര്‍, ഹിമാചല്‍പ്രദേശ്, സിക്കിം,ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒരു പ്രധാനപ്പെട്ട വിനോദമാണ് യാക്ക് സഫാരി.
ലഡാക്കിന്റെ സാംസ്‌കാരം മനസിലാക്കി സൗന്ദര്യം ആസ്വദിച്ച് യാക്കുകളുടെ പുറത്തുകയറിയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഹിമാലയന്‍ താഴ്വരയിലെ തടാകങ്ങളും, മഞ്ഞുമൂടിയ താഴ്വരകളും, കണ്ടുകൊണ്ട് ലഡാക്കിന്റെ കുന്നിന്‍ ചെരുവിലൂടെ യാത്ര ചെയ്യാം
യാക്ക് സഫാരിക്ക് പോകുന്നതിന് മുന്‍പ് യാക്കിനേക്കുറിച്ച് ചെറുതായെങ്കിലും നമ്മള്‍ മനസിലാക്കിയിരിക്കണം. ഹിമാലയന്‍ പ്രദേശത്ത് കാണപ്പെടുന്ന രൂപത്തില്‍ കാളയേപ്പോലെ തോന്നിപ്പിക്കുന്ന ഒരു മൃഗമാണ് യാക്ക്.
തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം വളരുന്ന യാക്കുകള്‍ക്ക് ഏകദേശം 6 അടി വരെ നീളം വരും.എരുമകളേയും പശുക്കളേയുമൊക്കെ വളര്‍ത്തുന്നത് പോലെയാണ് യാക്കുകളേയും വളര്‍ത്തുന്നത്. പാലിനും ഇറച്ചിക്കും പിന്നെ യാത്ര ചെയ്യാനുമാണ് യാക്കുകളെ ഉപയോഗിക്കുന്നത്. മരങ്ങള്‍ വളരെ കുറവുള്ള ടിബറ്റിലും മറ്റും യാക്കുകളുടെ ചാണകമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.ടിബറ്റില്‍ യാക്ക് റേസിംഗ് എന്നാല്‍ അവരുടെ സന്‍സ്‌കാരത്തിന്റെ ഭാഗമാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിപ്പിക്കാന്‍ യാക്ക് സ്‌കീയിംഗ്, യാക്ക് പോളോ തുടങ്ങിയ വിനോദങ്ങളും നടത്താറുണ്ട്.
കൃഷി ആവശ്യങ്ങള്‍ക്കും ഹിമാലയന്‍ ജനത യാക്കുകളെയാണ് ആശ്രയിക്കുന്നത്. നിലം ഉഴുതുന്നതിനും ഭാരം വഹിക്കുന്നതിനുമൊക്കെയായി അവര്‍ യാക്കുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.കാട്ടില്‍ ജീവിക്കുന്ന യാക്കുകള്‍ വേനല്‍ക്കാലങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 6,000 മീറ്റര്‍ ഉയരത്തിലുള്ള മലനിരകളിലാണ് താമസിക്കുന്നത്. തണുപ്പ് കാലത്ത് യാക്കുകള്‍ കൂട്ടം കൂട്ടമായി താഴ്വാരങ്ങളിലെ തടാകങ്ങളില്‍ വന്ന് പാര്‍ക്കും.
ഇന്ത്യക്കാര്‍ക്ക് പശു എന്നത് പോലെ വിശുദ്ധമൃഗമാണ് ടിബറ്റന്‍ ജനതയ്ക്ക് യാക്കുകള്‍. അവരുടെ ഉത്സവങ്ങളില്‍ യാക്കുകളെ അണിയിച്ചൊരുക്കി നിര്‍ത്താറുണ്ട്.ഹിമാലയന്‍ പ്രവശ്യ, ടിബറ്റന്‍ പീഠഭൂമി എന്നിവിടങ്ങള്‍ കൂടാതെ റഷ്യയിലും മംഗോളിയയിലും യാക്കുകളെ കണ്ടുവരുന്നു.സിക്കിം, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സ്ഥലങ്ങളാണ് യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലങ്ങള്‍. യാക്ക് സഫാരിക്ക് പേരുകേട്ട സ്ഥലമാണ് ലഡാക്ക്. ലഡാക്കില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് യാക്ക് സഫാരി.
ലഡാക്കിലെ സുന്ദരമായ തടകങ്ങളും പുല്‍മേടുകളുമൊക്കെ കണ്ടുകൊണ്ടുള്ള യാക്ക് സഫാരി മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.യാക്ക് സഫാരിക്ക് തയ്യാറാകുന്നവര്‍ ലഡാക്ക് ടൂറിസ്റ്റ് അധികൃതര്‍ തരുന്ന നിര്‍ദ്ദേശം ശ്രദ്ധിക്കേണ്ടതാണ്. സഫാരി നടത്തുന്നതിനിടെ യാക്കുകളെ ഉപദ്രവിക്കരുത്.കളുവും കുഫ്രിയുമാണ് ഹിമാചല്‍പ്രദേശില്‍ യാക്ക്‌സഫാരിക്ക് പേരുകേട്ട സ്ഥലങ്ങള്‍. ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പ് തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് യാക്ക് സഫാരിക്ക് അനുയോജ്യമായ സമയം.സിക്കിമാണ് യാക്ക് സഫാരിക്ക് പേരുകേട്ട മറ്റൊരു സ്ഥലം. സിക്കിമിലേക്ക് പോകുമ്പോള്‍ യാക്ക് സഫാരിയുടെ കാര്യം മറന്നുപോകേണ്ട. വൈല്‍ഡ് യാക്കുകളുടെ എണ്ണത്തില്‍ കുറവ് വന്നതിനേത്തുടര്‍ന്ന് 1990 മുതല്‍ യാക്കുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha