മധുരയിലേക്കൊരു യാത്ര
ജൂലൈ 26 വെള്ളിയാഴ്ച. ട്രെയിന്‍ പാളങ്ങളുടെ വിദൂരദയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് . വിശപ്പ് അസഹനീയം! സമയം ഇപ്പോഴും 6 മണികളില്‍ കറങ്ങി കളിക്കുകയാണ്. നോമ്പ് മുറിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്. അക്ഷയ് ഇപ്പോഴും മുകളിലെ ബെര്‍ത്തില്‍ ഉറക്കം തന്നെയാണ് . ഞാന്‍ പതുക്കെ സൈഡ് ഡോറിനു അടുത്തേക്ക് നടന്നു. ട്രെയിന്‍ ദുപ്പട്ട സ്‌റ്റേഷനില്‍ നിന്ന് പതിയെ പോവുകയായി. ചുറ്റുമുള്ള കാഴ്ച തീര്‍ച്ചയായും അത്ഭുതാവഹമായിരുന്നു, എന്തുമാത്രം കാറ്റാടിയന്ത്രങ്ങള്‍! അവ അനന്തതയിലേക്ക് അങ്ങനെ പരന്നു കിടക്കുകയാണ്.
പച്ചപ്പ് നിറഞ്ഞ ഭൂമി പിന്നിട്ടു മലനിരകളിലൂടെ പൊടിക്കാറ്റു പാറുന്ന വരണ്ട മണ്ണിലേക്ക് ട്രെയിന്‍ ഓടിക്കിതച്ച്് എത്തിയപ്പോഴേക്കും നോമ്പ് തുറക്കാന്‍ സമയമായിരുന്നു. കയ്യില്‍ കരുതിയ ബിസ്‌ക്കറ്റും ഫ്രട്ടിയിലും ആ നോമ്പ് തുറ ഒതുങ്ങി. നോമ്പ് തുറന്ന ക്ഷീണം കാരണം കുറച്ച് ഉറങ്ങി പോയി. ഒന്‍പതു മണി ആയി കാണും. ട്രെയിനില്‍ ഒട്ടും തിരക്കില്ല. ലോവര്‍ ബെര്‍ത്തില്‍ ഇരുന്നുകൊണ്ട് അക്ഷയ് ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു. കോട്ടയത്ത്് വൈദികപഠനം ചെയുന്ന പ്രകാശ് , വിശാഖപട്ടണത്തു നിന്ന് കുടുംബ സമേതം മുധുരിലേക്ക് പോകുന്ന സന്തോഷ്. യാത്ര മദ്ധ്യേ പരിചയപെട്ട ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി. യാത്രക്കിടയില്‍ പരിചയപ്പെടുന്ന പല സുഹൃത്ത് ബന്ധങ്ങളും വളരെ കാലം നിലനില്‍ക്കാറുണ്ട്.
വീണ്ടും ചെറിയ മയക്കത്തില്‍. വളക്കിലുക്കങ്ങളും അട്ടഹാസവും കേട്ട് ഞെട്ടി ഉണര്‍ന്നു. ഹിജഡകള്‍. എന്റെ തൊട്ടടുത്ത് കിടക്കുന്ന യാത്രികനോട് 20 രൂപ വേണം എന്ന വാശിയില്‍ ആയിരുന്നു അവര്‍. അവര്‍ അയാളെ തല്ലുകയും, പാന്റ്‌സ് പിടിച്ചു വലിക്കുകയും ചെയുന്നു. പെട്ടെന്ന് അക്ഷയ് എന്റെ കയില്‍ അവര്‍ക്ക് കൊടുക്കാനായി ഒരു 2 രൂപ നാണയം രഹസ്യമായി തന്നു. 10 രൂപ കൊടുത്ത അയാളെ അവര്‍ ശെരിക്കും ഉപദ്രവിക്കുന്നുന്ദ്. എന്റെ കയില്‍ ഇരിക്കുന്നതോ വെറും 2 രൂപ നാണയം. പേടിയുടെ മുള്‍ മുനയില്‍ നിന്ന നിമിഷങ്ങള്‍. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അയാളുടെ കയില്‍ നിന്ന് ഒരു രണ്ടു മൂന്ന് നൂറു രൂപ നോട്ടുകളും എടുത്ത് അവര്‍ ചാടി ഇറങ്ങി. അവരെ ചോദ്യം ചെയനൊ, ഭീഷണിപ്പെടുത്താനോ ആരും നിന്നില്ല. എല്ലാവര്‍ക്കും അവരെ പേടിയായിരുന്നോ? അതാവാന്‍ വഴിയില്ല , പേടിയും, പുച്ഛവും, സങ്കടവും, സഹതാപവും ചേര്‍ന്ന സമ്മിശ്ര വികാരമായിരുന്നു പലര്‍ക്കും.
https://www.facebook.com/Malayalivartha