കിംഗ് കോബ്രയുടെ തലസ്ഥാനമായ ആഗുംബെ
നിറഞ്ഞും പൂത്തുലഞ്ഞും നില്‍ക്കുന്ന മുളങ്കാടുകള്‍ക്കിടയില്‍ ചിരിച്ചു നില്‍ക്കുന്ന ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി, നിര്‍ത്താതെ പെയ്യുന്ന മഴയുടെ നാട്, അതാണ് ആഗുംബെ.കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ തീര്‍ഥഹള്ളി താലൂക്കിലാണ് ആഗുംബെ വിനോദ സഞ്ചാര കേന്ദ്രം. അവിടേക്കുള്ള യാത്ര തന്നെ അതിമനോഹരവും അവിസ്‌മരണീയവുമാണ്. കോടമഞ്ഞ് നിറഞ്ഞ ചാറ്റല്‍മഴ പെയ്‌തിറങ്ങുന്ന ചുരങ്ങളിലൂടെയുള്ള യാത്ര.
സാഹസിക യാത്ര ഇഷ്‌ടപ്പടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടും യാത്രയും പ്രദേശവും. നിറയെ ചുരം, ഹെയര്‍പിന്‍ വളവുകള്‍, പ്രകൃതി സൗന്ദര്യം തുടിച്ചു നില്‍ക്കുന്ന പ്രദേശം.
മുളങ്കാടുകള്‍ക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും രാജവെമ്പാലയെ കാണാം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ രാജവെമ്പാലകളുള്ളത് ഇവിടെയാണെന്ന് പറയുന്നു. അതിനാലാണ് ആഗുംബെയെ കിംഗ് കോബ്രയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്നത്.
നിബിഡമായ സോമേശ്വര്‍ വനവും നരസിംഹ പര്‍വതവും സീതാ നദിയും വലിയ കേടുപാടുകളില്ലാതെ ഇന്നുമുണ്ട്. അഗസ്‌ത്യമുനി സ്ഥാപിച്ചെന്നു പറയുന്ന ആ വനസങ്കേതം അന്യം നിന്നു പോകുന്ന പലതരം ഔഷധസസ്യങ്ങളുടേയും കലവറയാണ്.
സമേശ്വര വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് ആഗുംബെ. നിരവധി ട്രക്കിങ് പാതകള്‍ ഇവിടെയുണ്ട്.
ഉഡുപ്പിയും തീര്‍ഥഹള്ളിയുമാണ് ഇതിനോട് ചേര്‍ന്ന പട്ടണങ്ങള്‍. ആഗുംബെയിലെ സൗന്ദര്യ കാഴ്‌ചകള്‍ കണ്ട ശേഷം ശൃംഗേരി, കൊല്ലൂര്‍ മൂകാംബിക എന്നിവിടങ്ങളിലും യാത്രയാകാം.
മംഗലാപുരത്ത് നിന്ന് ഉഡുപ്പിയിലെത്തി ഹെബ്രി വഴി ആഗുംബെയിലേക്ക് പോകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha