ചരിത്രമുറങ്ങുന്ന മഹാബലിപുരം
മഹാബലിപുരത്തേക് പോകും വഴി കടപ്പാക്കം ഗ്രാമത്തിലെ ആലംപാറയ് ഫോര്‍ട്ടില്‍ ഇറങ്ങാം. 17 -ാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്തില്‍ ഉണ്ടാക്കിയ ഫോര്‍ട്ട് ആണ്.
2004-ലെ ഇന്ത്യന്‍ മഹാസമുദ്രഭൂകമ്പത്തില്‍ തകര്‍ന്നു എന്നാണ് ചരിത്രം. അത്‌കൊണ്ട്തന്നെ അവിടെ നമുക് ഫോര്‍ട്ടിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന കുറച്ചു ശേഷിപ്പുകള്‍ മാത്രമേ കാണാന്‍ സാധിക്കു.
എന്നിരുന്നാല്‍ കൂടി അതൊരു അനുഭവമായിരിക്കും. അവിടെ നിന്ന് കാണുന്ന കടലിന് എന്തോ ഒരു വ്യത്യസ്ത അനുഭവപ്പെടും.
പിന്നെ മഹാബലിപുരത്തെ സ്മാരകങ്ങള്‍ കാണണം. മഹാബലിപുരം അഥവാ മാമലപുരം കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ്. പാറകള്‍ക്കു ഇത്രയും സൗന്ദര്യമുണ്ടെന്ന് മഹാബലിപുരത്തിനു കാട്ടികൊടുത്തത് പല്ലവ രാജാക്കന്മാരാണ്. പ്രധാന സ്ഥലങ്ങളൊക്കെ അടുത്തടുത്താണ്.
മഹാബലിപുരത്ത് പഞ്ച രഥാസ്, ലൈറ്റ് ഹൗസ്, നേവല്‍ ലൈറ്റ് ഹൗസ്, മ്യൂസിയം, ഷോര്‍ ടെംപിള്‍, കൃഷ്ണാസ് ബട്ടര്‍ ബോള്‍ എന്നിങ്ങനെ അനേക സ്ഥലങ്ങള്‍ കാണാനുണ്ട്. എല്ലാം ഒന്നൊന്നിനു മെച്ചം. പക്ഷെ ചൂട് ഇത്തിരി അസഹനീയമാണ്. ക്യാപ്പും സണ്‍സ്‌ക്രീനും ഇല്ലെങ്കില്‍ ഇത്തിരി കടുപ്പമാകും. രാവിലെയും വൈകിട്ടുമാണ് പോകാന്‍ പറ്റിയ സമയം.
ഒറ്റ യാത്രയില്‍ തന്നെ കാഞ്ചീപുരവും തഞ്ചാവൂരും ഒക്കെ കണ്ടു മടങ്ങാം.കാഞ്ചീപുരത്തെ കാമാക്ഷി അമ്മന്‍ ടെംപിള്‍ വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന അമ്പലമാണ്. അമ്പലം കാണുമ്പോള്‍ തന്നെ മനസ് നിറയും.
11- 12 നൂറ്റാണ്ടില്‍ ചോളാ രാജാക്കന്മാര്‍ നിര്‍മിച്ചിരിക്കുന്ന 3 ചോളാ ക്ഷേത്രങ്ങള്‍ ആണ് തഞ്ചാവൂരില്‍ ഏറെ പ്രശസ്തം. പോണ്ടിച്ചേരിയില്‍ നിന്ന് കോയമ്പത്തൂര്‍ പോകുമ്പോള്‍ ആദ്യം ഗംഗൈകൊണ്ട ചോളപുരം ടെംപിള്‍ ആണ്, പിന്നെ ദര്‍സുരം ഐരാവതേശ്വര ടെംപിള്‍. തഞ്ചാവൂര്‍ ടൗണില്‍ എത്തിയാല്‍ ബ്രിഹദിശ്വര ടെംപിള്‍. ഒരു കല്‍പ്പണിക്ക് പോലും ഇളക്കം തട്ടാതെ തല ഉയരത്തി നില്‍ക്കുന്നതു കാണുമ്പോള്‍, എഞ്ചിനീയറിംഗ് കോഴ്‌സ് പഠിക്കാത്ത അന്നത്തെ ശില്പികളോട് വല്ലാത്തൊരു ആരാധന തോന്നും.
തഞ്ചാവൂര്‍ ടൗണില്‍ തന്നെയാണ് മറാത്താ പാലസ്. 1674 -1855 കാലഘട്ടത്തില്‍ തഞ്ചാവൂര്‍ ഭരിച്ച ബോണ്‍സ്ലെ കുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ്. ഒരു ചരിത്രപ്രാധ്യാനമുള്ള സ്ഥലം ഇത്രയും വൃത്തികേടായി എങ്ങനെയാണ് വെക്കാന്‍ സാധിക്കുന്നതെന്ന് ചിന്തിച്ചുപോകും. ഭിത്തി നിറയെ കമിതാക്കള്‍ അവരുടെ പേരുകൊത്തിവെച്ചിരിക്കുന്നു. (അവിടെ ഒരു നീലത്തിമിംഗലത്തിന്റെ പൊടിപിടിച്ച അസ്ഥികൂടം വെച്ചിട്ടുണ്ട്. എത്രകാലം ഇവയൊക്കെ അവിടെ ബാക്കിയുണ്ടാകുമെന്ന ആശങ്ക മനസ്സില്‍ അവശേഷിക്കും.
https://www.facebook.com/Malayalivartha