ഹൈദരാബാദിലെ കാഴ്ചകളിലേക്കൊരു യാത്ര
ഹൈദരബാദില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് രാമോജി ഫിലിം സിറ്റി. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റിയാണ് രാമോജി ഫിലിം സിറ്റി .
ഏകദേശം 2000-ത്തിലധികം ഏക്കറോളം നീണ്ട് കിടക്കുന്നു ഒരു ദിവസം കൊണ്ടൊന്നും ശരിക്ക് കാണാന്‍ കഴിയില്ല. രണ്ടോ മൂന്നോ ദിവസം കണ്ടാലും മതി വരാത്ത കാഴ്ചകളാണ് ഇവിടെ ഒരുക്കി ഇരിക്കുന്നത്.
തുടക്കത്തിലേ സിനിമ എങ്ങനെയാണു നമ്മെ പറ്റിക്കുന്നതെന്ന് പറഞ്ഞു തരുന്നു. കൂടെ ഉള്ളവരില്‍ നിന്നും ഒരാളെ വിളിച്ചു ഷൂട്ട് ചെയ്തു , മിക്‌സിംഗ്, സൌണ്ട് എഫക്ച്റ്റ് എല്ലാം കാണിച്ചു തന്നു ഒരു സീന്‍ നമ്മുടെ മുന്‍പില്‍ വെച്ച് തന്നെ കാണിച്ചു പഠിപ്പിച്ചു തരുന്നു.
ബസ്സില്‍ അവര്‍ ഓരോ ലെക്കേഷനുകളും സെറ്റുകളും കാണിക്കും. വിദേശ രാജ്യങ്ങളുടെ മുതല്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങള്‍ക്കും ഇണങ്ങുന്ന ലൊക്കേഷനുകളും സെറ്റുകളും ഇവിടെ റെഡിയാണ്.
ഗോല്‍ഗോണ്ട കോട്ട
പതിമൂന്നാം നൂറ്റാണ്ടില്‍ കാക്കതീയ കുലക്കാരാണ് ഗോല്‍ക്കൊണ്ട ആദ്യം നിര്‍മ്മിച്ചത്. പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ ഖുതുബ് ഷായുടെ കീഴില്‍ ഹൈദരാബാദിന്റെ തലസ്ഥാന നഗരമായിത്തീര്‍ന്നു. ഈ കോട്ട അതിന്റെ ശബ്ദ ക്രമീകരണ ശാസ്ത്രത്തിനും വിദഗ്ദ്ധമായ ജലവിതരണ സംവിധാനങ്ങള്‍ക്കും പേര് കേട്ടതാണ് .
സ്‌നോ വേള്‍ഡ്
മഞ്ഞുമലകളിലൂടെയുള്ള സഞ്ചാരത്തിന്റെ പ്രതീതി നല്‍കും സ്‌നോ വേള്‍ഡ്: ഇവിടെ എത്തുന്നവര്‍ക്ക് ധരിക്കാന്‍ കോട്ട്, കൈയുറ,ബൂട്ട് എന്നിവ അണുവിമുക്തമാക്കി അവിടുന്ന് തന്നെ നല്‍കുന്നു. ഇവിടെ തണുപ്പ് 4 ഡിഗ്രിയിലും കുറവായതിനാല്‍ പിടിച്ച് നില്‍ക്കാന്‍ വളരെ പ്രയാസമാണ്.
ചാര്‍മിനാര്‍
1591 -ല്‍ മുഹമ്മദ് ഖിലി കുത്തബ് ഷാ, നഗരത്തിന്റെ പ്രതീകമായി നിര്‍മ്മിച്ച ചാര്‍മിനാര്‍ ഹൈദരാബാദില്‍ പടര്‍ന്ന് പിടിച്ച പ്ലേഗിനെ ഉന്‍മൂലനം ചെയ്തതിന്റെ സ്മരണക്കായാണെന്നും പറയപ്പെടുന്നു. കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഇതിന്റെ ചുമരുകള്‍. അതിനുള്ളിലെ ചെറിയ പടവുകളില്‍ കൂടി മുകളിലേക്ക് കയറുമ്പോള്‍ അത് നിര്‍മ്മിച്ചവരെ അഭിനന്ദിച്ചുപോകും.
മുകളിലെത്തി കഴിഞ്ഞാല്‍ ചുമരിലും മിനാറുകളിലും കലാഭംഗി കരവിരുത് വെളിപ്പെടുത്തുന്നു. അവിടുന്ന് നോക്കിയാല്‍ മക്കാ മസ്ജിദും, മറ്റു ഉയര്‍ന്ന ഗോപുരങ്ങളും , നഗരത്തിന്റെ പ്രധാന ഭാഗങ്ങളും കാണാന്‍ കഴിയും. കയറിയതിനെക്കാള്‍ പ്രയാസമാണ് ഇറങ്ങാന്‍ . ചാര്‍മിനാറില്‍ നിന്നു നോക്കിയാല്‍ തന്നെ മക്കാമസ്ജിദ് കാണാം.
മക്കാ മസ്ജിദ്
1617-ല്‍ ഖിലി കുത്തുബ് ഷാ തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും തുടങ്ങിയത്. പക്ഷെ പണി തീരാന്‍ വര്‍ഷങ്ങളെടുത്തു. പിന്നെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് 1694-ല്‍ ആണ് പണി പൂര്‍ത്തീകരിച്ചത്.
മ്യൂസിയവും കൊട്ടാരവും ,
കണ്ടാല്‍ കൊട്ടാരമാണന്ന് ആരും വിശ്വസിച്ച് പോകുന്ന ഹൈക്കോടതി കെട്ടിടവും ലുബിനി പാര്‍ക്കുമെല്ലാം കാണേണ്ടത് തന്നെയാണ് . ഇവിടെ പ്രശസ്തമായൊരു ലേസര്‍ ഷോയുമുണ്ട്.
https://www.facebook.com/Malayalivartha