വിജയ് വിലാസ് കൊട്ടാരവും മാണ്ഡവി ബീച്ചും
മാണ്ഡവിയിലേക്കു ബുജില്‍ നിന്നു 60 കിമീ ഉണ്ട്. കടല്‍ത്തീരം ആണ് മാണ്ഡവി. മാണ്ഡവിയില്‍ പ്രധാനമായും കാണാനുള്ളത് വിജയ് വിലാസ് കൊട്ടാരവും മാണ്ഡവി ബീച്ചും ആണ്.
വിജയ് വിലാസ് പാലസിലേക്കു ടൗണില്‍ നിന്നു 8 കിമീ ദൂരമുണ്ട്. ഓട്ടോറിക്ഷയൊ പ്രൈവറ്റ് വാഹനങ്ങളോ വേണ്ടി വരും അവിടെയെത്താന്‍.
കച്ച് രാജവംശത്തിലെ മഹാറാവു ശ്രീ കാങ്കേര്‍ജി 3 ആണ് കൊട്ടാരം പണികഴിപ്പിച്ചത്.
ചുറ്റും പൂന്തോട്ടങ്ങളും ജലധാരകളും ഒക്കെയുള്ള കൊട്ടാരമാണ്. യുവരാജാവായ വിജയരാജിന് വേണ്ടി പണികഴിപ്പിച്ചത് കൊണ്ടാണ് വിജയ് വിലാസ് പാലസ് എന്ന് പേര് വന്നത്.
പലതരം വസ്തുശില്പ രീതികളുടെ ഒരു സമ്മിശ്രമാണ് കൊട്ടാരം. രാജസ്ഥാനി ബംഗാളി ശൈലിയും മുഗള വാസ്തു ശില്പ രീതികളും ഒക്കെ കൂടി സന്നിവേശിപ്പിച്ച രീതി. വെള്ള മാര്‍ബിളില്‍ പിയത്ര ദുര (pitera dura ) രീതിയിലുള്ള കൊത്തു പണികള്‍ കൊട്ടാരത്തിനുള്ളിലെ ചുമരുകളില്‍ കാണാം (താജ്മഹലില്‍ pitera dura കൊത്തു പണികള്‍ ഉണ്ട് ). മണല്‍ കല്ലാണ് ( sand stone ) ആണ് പ്രധാനമായും കൊട്ടാരം നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 1920-ല്‍ പണിഞ്ഞ് തുടങ്ങിയ കൊട്ടാരം 1929-ലാണ് പൂര്‍ത്തിയായത്.
കൊട്ടാരത്തിലേക്കു ടിക്കറ്റ് എടുത്തു കയറണം. കൊട്ടാരം ഇപ്പോള്‍ പൂര്‍ണമായും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് താഴെയുള്ള ഡൈനിങ്ങ് ഹാളും കാഴ്ചകളും കണ്ടു മട്ടുപ്പാവില്‍ എത്തും. ദൂരെ മാണ്ഡവി പട്ടണവും കടല്‍ത്തീരവും ഒക്കെ കാണാം. ഒരു തരം റൊമാന്റിക് ആംബിയന്‍സ് ആണ്. അത് കൊണ്ട് തന്നെ ധാരാളം ഹിന്ദി സിനിമകളുടെ പാട്ടുകള്‍ ഇവിടെ വെച്ചു ചിത്രീകരിച്ചിട്ടുണ്ട്. ഒരു രാജാവായി ജനിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ മോഹം തോന്നിപ്പോകും.
https://www.facebook.com/Malayalivartha