ഹരിഹര്‍ ഫോര്‍ട്ടിലേക്ക് ഒരു യാത്ര
1500 രൂപ ചെലവില്‍ മഹാരാഷ്ട്രയിലെ ഈ കോട്ടയില്‍ പോയിവരാം.കൊച്ചുവേളി ഭാവനഗര്‍ എക്‌സ്‌പ്രെസ്സില്‍ മുംബൈയ്ക് തെക്കും കൊങ്കണ്‍ റയില്‍വേയുടെ അവസാന സ്‌റ്റോപ്പും ആയ പന്‍വേല്‍ വരെ 360 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കൊങ്കണ്‍ വഴിയുള്ള യാത്ര മനോഹരം ആണ്. നെല്‍പ്പാടങ്ങളും പച്ച കുന്നുകളും തുരങ്കങ്ങളിലൂടെയും ഉള്ള യാത്ര നല്ലപോലെ ആസ്വദിക്കാം. 33 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പന്‍വേല്‍ എത്തും. നാസികിലേയ്ക്ക് നേരിട്ടുള്ള ട്രെയിന്‍ ഇല്ല. കല്യാണ്‍-ല്‍ ചെന്നിട്ട് വേണം പോകാന്‍.
കല്യാണ്‍ നിന്നും നാസികിലേക് 75 രൂപയാണ് ടിക്കറ്റ്. ഇഗത്പുരി എന്ന സ്‌റ്റോപ്പില്‍ ഇറങ്ങിയാല്‍ ഹരിഹറിലേക് ബസ് കിട്ടും. ഇഗത്പുരിയില്‍ നിന്നും ഹരിഹര്‍ ഫോര്‍ട്ടിലേക്ക് 40 കിമീ ഉണ്ട്.
്പക്ഷെ ഹരിഹര്‍ ഫോര്‍ട്ട് എന്ന പേരിനേക്കാള്‍ നിര്‍ഗുടപാട എന്ന പേരാണ് പൊതുവേ എല്ലാവര്‍ക്കും അറിയാവുന്ന ആ ഗ്രാമത്തിന്റെ പേര്. എപ്പോഴും ബസ് സര്‍വീസ് ഒന്നുമില്ല. അങ്ങോട്ടുള്ള ബസില്‍ 51 രൂപയാണ് ബസ് ചാര്‍ജ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണെങ്കിലും 40 കിമീ യാത്ര ഒരുപാട് കാഴ്ചകള്‍ നിറഞ്ഞതാണ്. വരണ്ടുണങ്ങിയ വടക്കേന്ത്യന്‍ ഗ്രാമങ്ങള്‍ അല്ല. നല്ല പച്ചപ്പണിഞ്ഞ നെല്‍വയലുകള്‍ ആണ്.
നിര്‍ഗുടപാടയില്‍ എത്തിയാല്‍ 8 കിമീ ഉയരത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഹരിഹര്‍ ഫോര്‍ട്ട് കാണാം. മലകയറി തിരികെ സന്ധ്യയ്ക് മുന്‍പ് വന്നില്ലേല്‍ ബസ് കിട്ടില്ല. ഒരു ലോഡ്ജ് പോലും ഇല്ലാത്ത സ്ഥലമാണ്.
വഴിയെന്ന് പറയാന്‍ ഒന്നുമില്ല. മുകളിലോട്ടു ചെല്ലുമ്പോള്‍ കോട്ടയുടെ കവാടം കണ്ടു തുടങ്ങും . പടികള്‍ തുടങ്ങുന്നതിനു മുന്‍പ് വരെ പേടിക്കേണ്ട കാര്യം ഇല്ല .ഇനിയുള്ള 117 പടികള്‍ 80% ചരുവില്‍ വഴുക്കല്‍ ഉള്ള പടികള്‍ പാറയില്‍ വെട്ടിയുണ്ടാക്കിയതാണ്.
ആദ്യ കവാടം കഴിഞ്ഞാല്‍ വീണ്ടുമുണ്ട് കുറെ പടികള്‍. മുകളില്‍ ചെന്നാല്‍ വിശാലമായ ഒരു കുന്നിന്‍ പുറവും പാറയില്‍ കൊത്തിയ രണ്ടു കുളങ്ങളും കാണാം. കയറുന്നതിനേക്കാള്‍ ശ്രമകരം ആണ് ഇറങ്ങാന്‍. വല്ലാത്ത കാറ്റുണ്ടാവും.ഇരുന്നു വരെ പടികള്‍ ഇറങ്ങേണ്ടി വരാം.
യാദവ കാലഘട്ടത്തിലാണ് ഹരിഹര്‍ കോട്ട പണിതത്. 1636-ല്‍ ഷാഹാരി രാജ ഭോജേലിനൊപ്പം ഖാന്‍സാമം, മറ്റു പൂന കോട്ടകളും സഹിതം കീഴടക്കി. 1818-ല്‍ ബ്രിട്ടീഷ് സൈന്യം കോട്ട പിടിച്ചടക്കി.
https://www.facebook.com/Malayalivartha