ബേലം ഗുഹ സന്ദര്‍ശിച്ചിട്ടുണ്ടോ?
ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ബേലം ഗ്രാമത്തിലെ ബേലം ഗുഹയില്‍ കയറിയാല്‍ നിങ്ങള്‍ക്ക് ഭൂമിക്ക് അടിയിലൂടെ യാത്ര ചെയ്യാം. ഇന്ത്യയിലെ പ്രശസ്തമായ രണ്ടാമത്തെ വലിയ ഗുഹയാണ് ബേലം ഗുഹ.
ബാംഗ്ലൂരില്‍ നിന്ന് ഇവിടേക്ക് 320 കിലോമീറ്റര്‍ ആണ് ദൂരം. 3.5 കിലോമീറ്റര്‍ ഗുഹയിലൂടെ യാത്ര ചെയ്യാമെങ്കിലും 1.5 കിലോമീറ്റര്‍ യാത്ര മാത്രമേ സഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ളു. ആന്ധ്രപ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഗുഹയുടെ നിയന്ത്രണം.
ഗുഹയില്‍ പ്രവേശിക്കാന്‍ 50 രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. ഗുഹയ്ക്ക് അടുത്തായി ആന്ധ്രാ ടൂറിസം വകുപ്പിന്റെ ഒരു ഹോട്ടല്‍ ഉണ്ട്. 32 ബെഡുകള്‍ ഉള്ള ഒരു ഡോര്‍മെറ്ററി മാത്രമേ ഇവിടെയുള്ളു. 40 രൂപയാണ് ഒരാളില്‍ നിന്ന് ഇതിനായി ഈടാക്കുന്നത്.
ഇന്ത്യന്‍ ഉപഭൂഘണ്ഡത്തിന്റെ സമതലങ്ങളിലെ ഏറ്റവും നീളമുള്ളതും ഈ ഗുഹതന്നെയാണ്. സംസ്‌കൃതത്തിലെ ബിലം എന്ന വാക്കില്‍ നിന്നാണ് ബേലം എന്ന പേരുണ്ടായത്. ഇത് ഒരു പ്രകൃതി ദത്തമായ ഗുഹയാണ്. പുരാതനകാലത്തെ തുടര്‍ച്ചയായ വെള്ളം ഒഴുക്കിനാലാണ് ഈ ഗുഹ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കുപ്പെടുന്നത്.
ഈ ഗുഹയില്‍ നിന്നും കണ്ടെടുത്ത കളിമണ്‍ പാത്രങ്ങള്‍ ബി.സി 4500 വരെ പഴക്കം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഗുഹയ്ക്ക് 6000-ലധികം വര്‍ഷങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha