സിന്‍ഗാലിലയിലേക്ക് യാത്ര പോകാം, ട്രെക്കിംഗും നടത്താം പ്രകൃതിയെ തൊട്ടറിയുകയുമാവാം!
സാഹസിക വിനോദ സഞ്ചാരം യുവതലമുറയ്ക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ്. പ്രത്യേകിച്ച് ദീര്‍ഘദൂരമുള്ള ട്രെക്കിംഗ് പാതകള്‍ സഞ്ചാരികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്.ദുര്‍ഘടമായ വഴികള്‍ അതിജീവിച്ച് സുന്ദരമായ ചില മേടുകളിലൂടെ, കാണാത്ത കാഴ്ചകള്‍ കണ്ട് ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് അനന്ദകരമായ അനുഭവം.
ഹിമാലയന്‍ മേഖലയിലെ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് മേഖലകളിലൊന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിന് സമീപത്തുള്ള സിന്‍ഗാലില. ട്രെക്കിംഗ് അറിയാത്തവര്‍ക്ക് പോലും ട്രെക്ക് ചെയ്യാമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.
പശ്ചിമ ബംഗാളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നതെങ്കിലും സിക്കിമിലെ ഗാങ്‌ടോക്കില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ഇത്. അധികം ദുര്‍ഘടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ടതില്ല എന്നതാണ് സിന്‍ഗാലില ട്രെക്കിംഗിനേക്കുറിച്ച് എടുത്ത് പറയേണ്ട കാര്യം.
ഹിമാലയന്‍ മേഖലയില്‍ ഇത്രയ്ക്ക് എളുപ്പത്തില്‍ ട്രെക്കിംഗ് നടത്താന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ കുറവാണ്. ഗ്യാങ്‌ടോക്കില്‍ നിന്ന് 5 മണിക്കൂര്‍ യാത്ര ചെയ്താല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ എത്തിച്ചേരാം. ഡാര്‍ജിലിംഗില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്.
യാത്രയില്‍ ഓരോ വളവ് തിരിവുകളിലും കയറ്റങ്ങളിലും കാത്തിരിക്കുന്നത് നിരവധി സര്‍െ്രെപസുകളാണ്. വന്യതയുടെ സൗന്ദര്യം മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും. അപൂര്‍വമായ നിരവധി മാന്ത്രിക കൂണുകള്‍ ഈ യാത്രയില്‍ കാണാന്‍ കഴിയും.
എവറസ്റ്റ് കൊടുമുടി, കാഞ്ചന്‍ജംഗ, മകാളു, ലോഹ്ട്‌സെ തുടങ്ങിയ കൊടുമുടികള്‍ മഞ്ഞണിഞ്ഞ് നില്‍ക്കുന്ന കാഴ്ചകള്‍ കൂടാതെ സിന്‍ഗാലില നാഷ്ണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കും.
ഡാര്‍ജിലിംഗില്‍ നിന്ന് മനായ് ഭന്‍ജാംഗ് വഴി ടോംഗ്ലുവിലേക്കാണ് ആദ്യ ട്രെക്കിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3,070 മീറ്റര്‍ ഉയരത്തിലായാണ് ടോംഗ്ലു സ്ഥിതി ചെയ്യുന്നത്. മൂന്ന് മുതല്‍ 4 മണിക്കൂര്‍ വരെ മലകയറണം ഇവിടെ എത്തിച്ചേരാന്‍. ടോംഗ്ലുവില്‍ നിന്ന് ഗൈരിബാസിലേക്കാണ് അടുത്ത യാത്ര.
സമുദ്രനിരപ്പില്‍ നിന്ന് 2,620 മീറ്റര്‍ ഉയരമുള്ള ഈ സ്ഥലത്തേക്ക് പായല്‍ നിറഞ്ഞ വഴിയിലൂടെ ഇറക്കമിറങ്ങി പോകണം. പല ഇനങ്ങളില്‍പെട്ട മരങ്ങള്‍ക്കിടയിലൂടെയാണ് ഈ യാത്ര. സന്ദക്ഫു വളഞ്ഞ് പുളഞ്ഞ് നീളുന്ന ഈ വഴി കാലിപൊഖ്രി എന്ന സ്ഥലം കഴിഞ്ഞാല്‍ കുത്തനേയുള്ള കയറ്റമാണ്. കയറ്റം കയറിയാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3,636 മീറ്റര്‍ ഉയരത്തിലുള്ള സന്ദക്ഫുവില്‍ എത്തിച്ചേരും. സിന്‍ഗാലില മേഖലയില്‍ ഏറ്റവും ഉയരമുള്ള സ്ഥലമാണ് ഇത്.
സന്ദക്ഫുവിലേക്കുള്ള യാത്രയിലാണ് കാലിപൊഖ്രി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ ബുദ്ധമതം പവിത്രമായി കാണുന്ന ഒരു ചെറു തടാകമുണ്ട്. കാലിപൊഖ്‌രി എന്നു പറഞ്ഞാല്‍ കറുത്ത തടാകം എന്നര്‍ത്ഥം. തണുത്ത വെള്ളം നിറഞ്ഞ തടാകക്കരയില്‍ റ്റിബറ്റന്‍ പ്രാര്‍ത്ഥനാക്കൊടികള്‍ കാണാം. തടാകത്തിനപ്പുറം തലയുയര്‍ത്തിനില്‍ക്കുന്ന ഒരു ചെറിയ മലയുണ്ട്.
അതിന്റെ നിഴല്‍ വീണിട്ടാവാം തടാകത്തില്‍ കറുപ്പ് നിറം. തണുത്ത കാറ്റ് വീശിയടിക്കുന്ന ഇവിടെ ഇടയ്ക്കിടെ കാറ്റിനൊപ്പം കോടമഞ്ഞും വീശിയെത്തും. ഫലുട്ട് മൊളേയ് തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് മലയിറങ്ങി സമുദ്രനിരപ്പില്‍ നിന്ന് 2, 490 ഉയരമുള്ള റമണില്‍ എത്തിച്ചേരാം. അവിടെ നിന്ന് റിമ്പിക്കില്‍ എത്തി യാത്ര അവസാനിപ്പിക്കാം.
സീസണ്‍
സിന്‍ഗാലില ദേശീയ ഉദ്യാനം വര്‍ഷം മുഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. മാര്‍ച്ച് മെയ്, ഒക്ടോബര്‍ ഫെബ്രുവരി മാസങ്ങളാണ് കൂടുതല്‍ അനിയോജ്യം. കൂടുതല്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഡിസംബര്‍-ഫെബ്രുവരി കാലം ഉപയോഗപ്പെടുത്താം.
വൈല്‍ഡ് ലൈഫ് ആന്റ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസസ്
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (വൈല്‍ഡ് ലൈഫ് ഡിവിഷന്‍ 1), ഡാര്‍ജിലിംഗ്
ടെലിഫോണ്‍: 0354- 2254308
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
വൈല്‍ഡ് ലൈഫ് വിംഗ്, ഡയറക്റ്ററേറ്റ് ഓഫ് ഫോറസ്റ്റ്സ്
ഗവണ്‍മെന്റ് ഓഫ് വെസ്റ്റ് ബംഗാള്‍
ബികാഷ് ഭവന്‍, നോര്‍ത്ത് ബ്ളോക്ക്, സാള്‍ട്ട് ലേക്ക്സിറ്റി, കൊല്‍ക്കൊത്ത
ടെലിഫോണ്‍:033-23346900( എസ്സ് ടി ഡി കോഡ്- 0354)
https://www.facebook.com/Malayalivartha