ലോകത്തിലെ വിചിത്ര തടാകങ്ങളിലൂടെ ഒരു യാത്ര
മഞ്ഞ് വീഴുന്ന നടപ്പാതകളും വാകമരങ്ങളും പൂത്ത് നില്‍ക്കുന്ന തടാകതീരങ്ങളും ഇഷ്‌ടപെടുന്നവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. അവധിക്കാല അനുഭവങ്ങള്‍ മാറ്റി മിറക്കുന്നതിനായി ലോകത്തിലെ വിചിത്ര തടാകങ്ങളെക്കുറിച്ചുളള പട്ടിക തയ്യാറായിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിലെ തിളക്കുന്ന തടാകവും ആസ്‌ട്രേലിയയിലെ ഫെളമിഗോ തടാകവും തായ്‌ലാന്റിലെ ജെല്ലിഫിഷ് തടാകവും ഉള്‍പ്പടെ വിചിത്രമായ 3 ബില്യണ്‍ തടാകങ്ങളാണ് ലോകമെമ്പാടുമുളളത്. മഞ്ഞ്‌കാലത്ത് വറ്റിപ്പോകുന്ന കൊളറാഡയിലെ തടാകവും ബൊഴീവിയയിലെ ചുമന്ന തടാകവും കാനഡയിലെ മരുന്നു തടാകവും ഈ പട്ടികയില്‍ തനതായ വ്യക്തിത്വം പുലര്‍ത്തുന്നവരാണ്. ചാവുകടല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ഏറെയാണ്.
ഭൂമിയില്‍ മറ്റൊരിടത്തും കാണാനാകാത്ത ജൈവവൈവിധ്യമാണ് ഈ തടാകങ്ങളില്‍ കാണാന്‍ കഴിയുക. പ്രപഞ്ചത്തിന്റെ തന്നെ പരീക്ഷണ ശാലകളായിട്ടാണ് ഇപയെ കണക്കാക്കുന്നത് അഗ്നി പര്‍വ്വതസ്‌ഫോടനങ്ങളും പാരിസ്ഥിതിക മാറ്റങ്ങളും അടക്കം നിരവധി കാരണങ്ങളാണ് ഇവ രൂപപ്പെടാനുള കാരണങ്ങളായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha