ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്ന്; ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരം
പല പ്രമുഖരും തങ്ങളുടെ സ്വപ്നവിവാഹം നടത്താനായി തിരഞ്ഞെടുക്കുന്ന സ്ഥലം ആയതിനാല്‍ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസ് അറിയപ്പെടുന്നത് വിവാഹങ്ങളുടെ പേരിലാണ്. ബോളിവുഡ് സുന്ദരി സോനം കപൂര്‍ തന്റെ വിവാഹ വേദിയായി ഉമൈദ് ഭവന്‍ കൊട്ടാരം തിരഞ്ഞെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
1928-നും 1943-നും ഇടയിലാണ് മഹാരാജ ഉമൈദ് സിങ് ഈ കൊട്ടാരം നിര്‍മിച്ചത്. കൊട്ടാരം നിര്‍മിച്ചിരിക്കുന്നത് ഇന്ത്യയുടെയും യൂറോപിന്റെയും വാസ്തുകലകള്‍ സമന്വയിപ്പിച്ചാണ്. പ്രശസ്ത വാസ്തുശില്പിയായ ഹെന്റി ലാഞ്ചസ്റ്ററാണ് കൊട്ടാരം നിര്‍മിച്ചത്. സ്‌റ്റൊഫാന്‍ നോര്‍ബിന്റെ ചിത്രങ്ങള്‍ ചുമരിനെ അലങ്കരിക്കുന്നുണ്ട്.
ഒരു ശാപകഥയുടെ ബാക്കി പത്രമാണ് ഉമൈദ് ഭവന്‍ അഥവ ഉമൈദ്പൂര്‍ കൊട്ടാരം. റാത്തോര്‍ രാജവംശത്തിന്റെ നല്ല ഭരണകാലത്തിനു ശേഷം വരള്‍ച്ചയുടെ കാലം വരും എന്ന് ഒരു സന്യാസി ശപിച്ചിരുന്നത്രെ. അങ്ങനെ, 50 വര്‍ഷത്തെ പ്രതാപ് സിംഗിന്റെ ഭരണകാലത്തിനു ശേഷം 1920-കളില്‍ 3 വര്‍ഷക്കാലം ജോധ്പൂരില്‍ വരള്‍ച്ചയും പട്ടിണിയും മൂലം ജനങ്ങള്‍ പൊറുതിമുട്ടി.
പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കര്‍ഷകര്‍ ജോധ്പൂരിലെ മര്‍വാറിലെ മുപ്പത്തിഏഴാം റാത്തോര്‍ ഭരണാധികാരിയായ ഉമൈദ് സിംഗ് രാജാവിന്റെ അടുത്തു വന്നു ജോലി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചു. അങ്ങനെ കര്‍ഷകര്‍ക്ക് നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കുന്നതിനായി ഒരു വലിയ കൊട്ടാരം പണിയാന്‍ രാജാവ് തീരുമാനിച്ചു.
കൊട്ടാരം പണിയുക എന്നതിലുപരി കര്‍ഷകരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ വളരെ പതുക്കെയാണ് കൊട്ടാരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. 1929-ല്‍ തറക്കല്ലിട്ട കൊട്ടാരത്തിന്റെ നിര്‍മാണം 1943-ലാണ് പൂര്‍ത്തിയായത്. 2000 മുതല്‍ 3000 പേരാണ് ഒരോ ദിവസവും കൊട്ടാരത്തിനായി വിയര്‍ പ്പൊഴുക്കിയത്. ചിറ്റാര്‍ഹില്‍ എന്ന സ്ഥലത്താണ് കൊട്ടാരം നിര്‍മിച്ചത്. അതുകൊണ്ട് തന്നെ ചിറ്റാര്‍ പാലസ് എന്നൊരു പേരു കൂടി ഈ കൊട്ടാരത്തിനുണ്ടായിരുന്നു.
നിലവില്‍ ഉമൈദ് ഭവന്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോട്ടലാണ്. താജ് ഗ്രൂപ്പാണ് കൊട്ടാരത്തിന്റെ ഒരു ഭാഗം ഹോട്ടലാക്കി മാറ്റിയത്. ലോകത്തിലെ ഏറ്റവും സുന്ദരമായ ഹോട്ടലായി ഉമൈദ് ഹോട്ടല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഹോട്ടലാക്കി മാറ്റിയത്. ശേഷിയ്ക്കുന്ന ഭാഗം ജോദ്പൂര്‍ രാജകുടുബം ഇന്നും വസതിയായി ഉപയോഗിക്കുന്നുണ്ട്. മൊത്തം 347 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതില്‍ 64 മുറികളാണ് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്.
ഒരു ദിവസത്തെ താമസത്തിന് 50,000 രൂപയാണ് ഈടാക്കുക. ഹോട്ടലാക്കി മാറ്റിയ ഭാഗങ്ങളാണ് കല്യാണത്തിനായി ഉപയോഗിക്കുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും സമന്വയമായ കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ഏത് വിവാഹവും രാജകീയമാകും.
https://www.facebook.com/Malayalivartha