ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ചില സ്ഥലങ്ങളെ കുറിച്ച് പറയാം!
കാന്‍ഹേരി ഗുഹകള്‍
പാറകൊണ്ട് ഉണ്ടാക്കിയ സ്മാരകങ്ങളുടെ കൂട്ടമായ കാന്‍ഹേരി ഗുഹകള്‍ സ്ഥിതിചെയ്യുന്നത് മുംബൈയുടെ പ്രാന്തപ്രദേശമായ ബോരിവലിയിലാണ്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ കാടുകളുടെ ഉള്ളില്‍ ഉള്ള ഈ ഗുഹകള്‍ മെയിന്‍ ഗേറ്റില്‍നിന്നും 6 കിലോമീറ്ററും ബോരിവലി സ്‌റ്റേഷനില്‍നിന്നും 7 കിലോമീറ്ററും അകലെയാണ്. രാവിലെ 9 മണി മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ട്. ഇന്ത്യന്‍ കലാരൂപങ്ങളിലും സംസ്‌കാരങ്ങളിലും ബുദ്ധ ചിന്താഗതിയുടെ സ്വാധീനം കാന്‍ഹേരി ഗുഹകളില്‍ കാണാന്‍ സാധിക്കും. കറുത്ത മല എന്ന് അര്‍ത്ഥം വരുന്ന സംസ്‌കൃത പദമായ കൃഷ്ണഗിരിയില്‍നിന്നുമാണ് കാന്‍ഹേരി എന്ന പേര് വന്നത്. വലിയ ബസാള്‍ട്ടിക് പാറയില്‍നിന്നും കൊത്തിയെടുത്തവയാണ് ഇവ.
2. ലോണാവല
പുണെ പട്ടണത്തില്‍ നിന്നും ഏകദേശം 64 കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മലമ്പ്രദേശമാണ് ലോണാവാല (മറാഠി). മുംബൈ പട്ടണത്തില്‍ നിന്നും ഏകദേശം 96 കി.മി ദൂരത്തില്‍സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പുണെ ജില്ലയിലാണ് ഉള്‍പ്പെടുന്നത്. ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്. മഹാരാഷ്ട്രയിലെ വിനോദസഞ്ചാരത്തിന് ഈ സ്ഥലം അറിയപ്പെടുന്നു. ഇവിടുത്തെ നല്ല കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. മുംബൈ-പൂണെ എക്പ്രസ്സ് ഹൈവേ ഇതിലൂടെ കടന്നു പോകുന്നു. ഇവിടെ മണ്‍സൂണ്‍ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര കാലം തുടങ്ങുന്നത്.
3. അലിബാഗ്
മഹാരാഷ്ട്രയുടെ ഗോവയെന്ന് വിശേഷിപ്പിക്കുന്ന സ്ഥലമാണ് അലിബാഗ്. മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്ത് കൊങ്കണ്‍ പ്രദേശത്ത് റായ്ഗഡ് ജില്ലയിലാണ് ഈ പട്ടണം. മുംബൈ നഗരത്തോട് വളരെ അടുത്തുകിടക്കുന്നതാണ് ഈ നഗരം. ഗാര്‍ഡന്‍ ഓഫ് അലിയെന്നതാണ് അലിബാഗ് എന്ന വാക്കിനര്‍ത്ഥം. അലി ഇവിടെ ഒട്ടേറെ മാവുകളും തെങ്ങുകളും മറ്റും വച്ചുപിടിപ്പിച്ചതിനാലാണത്രേ സ്ഥലത്തിന് ഈ പേരുവീണത്. അധികം മലിനീകരിക്കപ്പെടുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്യാത്തതാണ് ഇവിടുത്തെ ബീച്ചുകള്‍. ഇവിടുത്തെ ബീച്ചില്‍ നിറയെ കറുത്തമണലാണ്. അതിനാല്‍ത്തന്നെ സ്വസ്ഥതയും ഏകാന്തതയും ആഗ്രഹിച്ചെത്തുന്നവരുടെ പ്രധാനകേന്ദ്രമാണിത്.
4. മതേരന്‍
മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക ഹില്‍സ്‌റ്റേഷനായ മതേരന്‍ മുംബൈയുടെ കിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മലിനീകരിക്കപ്പെടാത്ത ശുദ്ധവായു ശ്വസിക്കാം. മഹാരാഷ്ട്രയിലെ മറ്റു ഹില്‍സ്‌റ്റേഷന്‍ പോലെ തന്നെ സഹ്യാദ്രിയുടെ സൗന്ദര്യമാണ് മതരേനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം. ഇതിനായി മുപ്പത്തിആറോളം വ്യൂ പോയിന്റുകള്‍ ഇവിടെയുണ്ട്.
5. ചിപ്ലൂന്‍
മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് ചിപ്ലൂന്‍ എന്ന ഈ സുന്ദരനഗരം സ്ഥിതി ചെയ്യുന്നത് . മുംബൈ-ഗോവ ഹൈവേയില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങളായി മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുന്ന യാത്രക്കാരുടെ വഴിതാവളമായിരുന്നു ചിപ്ലൂന്‍. പൂനെയുടെയും കോല്‍ഹാപൂരിന്റേയും സമീപത്തു കൂടിയാണ് ചിപ്ലൂന്‍. വഷിഷ്ടി നദിയുടെ തീരത്താണ് ചിപ്ലൂന്‍ സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഈ നദിയില്‍ ബോട്ട് യാത്ര സ്ഥിരമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൊച്ചു നഗരത്തിന്റെ കിഴക്ക് ഭാഗത്ത് പശ്ചിമ ഘട്ടവും പടിഞ്ഞാറു ഭാഗത്ത് അറബിക്കടലുമാണ്.
https://www.facebook.com/Malayalivartha