2017-ല്‍ ഇന്ത്യാസന്ദര്‍ശനം നടത്തിയത് ഒരു കോടിയിലേറെ വിദേശസഞ്ചാരികള്‍
ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശീയരുടെ വാര്‍ഷിക എണ്ണം ചരിത്രത്തിലാദ്യമായി ഒരു കോടി കവിഞ്ഞു.
കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. 2016-ല്‍ നിന്നും 2017-ല്‍ എത്തുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 15.6 ശതമാനം വര്‍ധനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി
2017-ല്‍ ഒരു കോടി പതിനെട്ടായിരം വിദേശ സഞ്ചാരികള്‍ ഇന്ത്യയിലെത്തിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.
ഇത്രയും വിനോദസഞ്ചാരികളില്‍ നിന്നായി 1,80,379 കോടി രൂപയുടെ വരുമാനമാണ് 2017-ല്‍ ഉണ്ടായതെന്നും ജിഡിപിയുടെ 6.88 ശതമാനം സംഭാവന ചെയ്യുന്ന വിനോദസഞ്ചാരമേഖലയാണ് 12.36 ശതമാനം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുന്നതെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.
വിദേശ വിനോദസഞ്ചാരികള്‍ വഴി കഴിഞ്ഞവര്‍ഷം രാജ്യത്തിന് ലഭിച്ചത് 2700 കോടി അമേരിക്കന്‍ ഡോളറായിരുന്നു. ടൂറിസം മേഖലക്ക് മികച്ച വര്‍ഷമായിരുന്നു 2017. വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ 15.2 ശതമാനം വര്‍ധന ഉണ്ടായതായും കണ്ടു. വിദേശനാണ്യ വിനിമയത്തില്‍ 20.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 1,70,000 കോടിയാണ് കഴിഞ്ഞവര്‍ഷം മാത്രമുള്ള നേട്ടം. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 6.88 ശതമാനമാണ് ടൂറിസം മേഖലയുടെ സംഭാവന. രാജ്യത്തെ മൊത്തം തൊഴിലവസരത്തിന്റെ 12.36 ശതമാനം ടൂറിസം മേഖലക്ക് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha