കുംഭാവുരുട്ടിയില്‍ കുളിക്കാന്‍ അതിര്‍ത്തി കടന്ന് സഞ്ചാരികള്‍ എത്തുന്നു
തമിഴ്‌നാട്ടിലെ ജലപാതങ്ങളില്‍ തിരക്കേറിയതോടെ മനം നിറഞ്ഞു കുളിക്കുകയെന്ന ലക്ഷ്യത്തോടെയാണു സഞ്ചാരികള്‍ കൂട്ടമായെത്തുന്നത്. കുറ്റാലം, ഐന്തരുവി എന്നിവിടങ്ങളില്‍ കുളിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കണമെങ്കില്‍ കുംഭാവുരുട്ടിയില്‍ മതിയാവോളം കുളിച്ചുമടങ്ങാന്‍ ഒരു തടസവുമില്ലാത്തതാണു തമിഴ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സഞ്ചാരികളുടെ തിരക്കേറിയതോടെ കഴിഞ്ഞ ആഴ്‌ചയിലെ വരുമാനം 25 ലക്ഷമായി.
വനം വകുപ്പിന്റെ അധീനതയിലുളള വിഎസ്‌എസാണു കുംഭാവുരുട്ടിയുടെ ചുമതല വഹിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി പാര്‍ക്കിങ്‌ഗ്രൗണ്ടും കാന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശന ഫീസ് 25 രൂപ ആക്കിയത് സാധാരണക്കാരായസഞ്ചാരികള്‍ക്കു തിരിച്ചടിയായി. പ്രവേശനഫീസ് വാങ്ങുന്നതിനനുസരിച്ചുളള അടിസ്ഥാനസൗകര്യം വിഎസ്‌എസ് ഇവിടെ ഒരുക്കിയിട്ടില്ല. ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്നുളള ശുചിമുറി മാത്രമേയുളളു. ടോയ്‌ലറ്റ് ബ്ലോക്ക്‌സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല. മണലാറില്‍ താല്‍ക്കാലികമായി ഒരുക്കിയ ശുചിമുറിയാണു നിലവിലുളളത്. വര്‍ഷങ്ങളായി ഇവിടെ വികസനം നടത്തുന്നതിനുവേണ്ടി മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നുണ്ടെങ്കിലും നടപ്പാക്കാന്‍ വനം വകുപ്പ് ശ്രമിക്കാറില്ലെന്ന ആക്ഷേപം ശക്തിമാണ്.
https://www.facebook.com/Malayalivartha