ലോകത്തിലെ ഏറ്റവും നീളമുള്ള മണല്‍ക്കല്ല് ഗുഹ മേഘാലയയില്‍ കണ്ടെത്തി
ലോകത്തിലെ ഏറ്റവും നീളമുള്ള മണല്‍ക്കല്ല് ഗുഹ മേഘാലയയില്‍ കണ്ടെത്തി. 24,583 മീറ്ററാണ് ഗുഹയുടെ നീളം. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഗുഹയുടെ വലിപ്പം അളന്നുതിട്ടപ്പെടുത്താന്‍ കഴിഞ്ഞത്.രണ്ടു വര്‍ഷം മുമ്പ് ഈ ഗുഹ കണ്ടെത്തിയിരുന്നു.
നിലവില്‍ ഏറ്റവും നീളമുണ്ടായിരുന്ന മണല്‍ക്കല്ല് ഗുഹ വെനസേലയിലെ കുയേവ ഡെല്‍ സമാന്‍ ഗുഹയായിരുന്നു. 18,200 മീറ്ററായിരുന്നു ഈ ഗുഹയുടെ നീളം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഗുഹയ്ക്ക് ഇതിനേക്കാള്‍ 6000 മീറ്ററില്‍ അധികം നീളം കൂടുതലാണ്.
മേഘാലയ അഡ്വഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഗുഹയില്‍ പരിശോധന നടന്നത്. യുകെ, അയര്‍ലന്‍ഡ്, റൊമാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പര്യവേക്ഷകര്‍ ഗുഹയില്‍ പരിശോധന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha