പാതാളീശ്വര്‍ ക്ഷേത്രത്തിലെ സ്വയംഭൂ ആയ ശിവനെ ഒരിക്കല്‍ തൊഴുത് പ്രാര്‍ഥിക്കുന്നത് 16 തവണ കാശിയിലും എട്ടു തവണ തിരുവണ്ണാമലയിലും മൂന്നു തവണ ചിദംബരത്തും പോയി പ്രാര്‍ഥിക്കുന്നതിന് തുല്യമാണത്രെ
ആചാര അനുഷ്ഠാനങ്ങളിൽ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തത പുലർത്തുന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പാതാളീശ്വരര്‍ ക്ഷേത്രം. സ്വയം ഭൂ ആയ ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിനു രണ്ടായിരത്തിലധികം വർഷത്തെ പഴക്കം കണക്കാക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ കട്‌ലൂര്‍ ജില്ലയിലാണ് ഈ ശിവക്ഷേത്രം ഉള്ളത് .ഇവിടുത്തെ സ്വയംഭൂ ആയ ശിവനെ ഒരിക്കല്‍ തൊഴുത് പ്രാര്‍ഥിക്കുന്നത് 16 തവണ കാശിയിലും എട്ടു തവണ തിരുവണ്ണാമലയിലും മൂന്നു തവണ ചിദംബരത്തും പോയി പ്രാര്‍ഥിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം .തിരുപാതിരിപുലിയൂര്‍ എന്നും ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു പേരുണ്ട്.പാതിരി എന്ന വൃക്ഷവും പുലിയുടെ കാലടികളുള്ള ഒരു വിശുദ്ധനും ഇവിടെ ഉണ്ടായിരുന്നത്രെ. അതിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.
മധ്യചോള കാലഘട്ടത്തില്‍ പല്ലവ രാജാക്കന്‍മാരാണ് ഈ ക്ഷേത്രം ആണ് ഇത് നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.ദ്രാവിഡ നിര്‍മ്മാണ ശൈലിയില്‍ മധ്യചോള കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. തേക്കിന്റെ ചുവട്ടില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന രീതിയിലാണ് ഇവിടെ പ്രതിഷ്ഠ . ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്നതും തേക്ക് തന്നെയാണ്
തമിഴ് പുതുവര്‍ഷമായ ചിത്തിരയിലാണ് ഇവിടുത്തെ പ്രധാന ആഘോഷം നടക്കുക. വസന്തോത്സവം എന്നറിയപ്പെടുന്ന ഈ ആഘോഷം പത്തുദിവസം നീണ്ടുനില്‍ക്കുന്നതാണ്. കൂടാതെ വൈകാശി, ആടി, തുടങ്ങിയവയാണ് മറ്റ് ആഘോഷങ്ങള്‍.
ക്ഷേത്രത്തിൽ നിന്ന് വളരെ അകലെ അല്ലാതെയാണ് ചെന്നൈ വിമാനത്താവളം. തിരുപാതിരിപുലിയൂര്‍ റെയില്‍വേ സ്റ്റേഷനിലക്ക് ക്ഷേത്രത്തിൽനിന്ന് ഏകദേശം 500 കിലോമീറ്റർ മാത്രമേ ഉള്ളൂ. ബസിനു വരുന്നവര്‍ക്ക് കട്‌ലൂരില്‍ വന്നാൽ ക്ഷേത്രത്തിലേക്ക് 4 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.
https://www.facebook.com/Malayalivartha