ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതില്‍ ഏതാണെന്നു അറിയാമോ ? നിങ്ങളുടെ അടുത്ത യാത്ര ഇവിടേക്ക് പ്ലാൻ ചെയ്യൂ
നമുക്കെല്ലാം സുപരിചിതമായ ലോകാത്ഭുതമാണ് ചൈനയിലെ വന്‍മതില്‍. മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ഇത് . ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വസ്തുവായ ,ശാഖകളടക്കം 6325 കി.മീ. നീളമുള്ള ഈ വന്മതിൽ ജീവിതത്തില്‍ ഒരിക്കെലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്.ചൈനയിൽ പോയി വന്മതിൽ കാണാൻ സാധിക്കാത്തവർ ഇനി വിഷമിക്കേണ്ട. നമുക്കുമുണ്ട് ഒരു വന്മതിൽ .ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതിലും കാര്യത്തില്‍ ചൈനാ വന്‍മതിലിനെ വെല്ലുന്നതുമായ ഇന്ത്യയിലെ കുംബല്‍ഘര്‍ വന്‍മതില്‍.
പുറംലോകത്തിന് അത്രയങ്ങ് പരിചിതമല്ലാതെ ഒരു രഹസ്യമായി നിലകൊള്ളുകയാണ് ഈ വന്‍മതില്‍. രാജസ്ഥാനിലെ കുംബല്‍ഘര്‍ ഗ്രാമത്തില്‍ ഒരു കോട്ടയെ വളഞ്ഞുനില്‍ക്കുന്ന ഭീമന്‍ ഒറ്റമതിലാണ് കുംബള്‍ഘര്‍ .ആരവല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട അഥവാ കുംബള്‍ഘർ സ്ഥിതി ചെയ്യുന്നത്. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍ പ് പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജവാണ് ഈ കോട്ട പണികഴിപ്പിച്ചത്.
രാജസ്ഥാനിലെ ഉദയ്‌പൂര്‍ നഗരത്തില്‍ നിന്ന് 82 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായാണ് പ്രശസ്തമായ രണക്‌പൂര്‍ ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരില്‍ ഏകദിനയാത്രയില്‍ ഈ കോട്ടയും രണക്‌പൂര്‍ ജൈന ക്ഷേത്രവും സന്ദര്‍ശിക്കാം.
കുംബള്‍ഘറിലെ മുന്നൂറിലധികം ദേവാലയങ്ങള്‍ അടങ്ങുന്ന കോട്ട സംരക്ഷിക്കുന്നതിനായാണ് മതില്‍ നിര്‍മ്മിക്കുന്നത്. കോട്ടയെ ഉള്ളിലാക്കികൊണ്ട് 36 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍മതില്‍ നിലകൊള്ളുന്നത്. കാഴ്ചയില്‍ ചൈന വന്‍മതിലിനോട് സാദൃശ്യംതോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപം. താഴ്‌വരകള്‍ക്കും മലനിരകള്‍ക്കും മുകളിലൂടെ ഒരു സര്‍പ്പം പിണഞ്ഞുകിടക്കുന്നത് പോലെ കോട്ടയെ ചുറ്റികിടക്കുന്നു കുംബള്‍ഘര്‍ വന്‍മതില്‍. കൂടാതെ പ്രതിഭനിറഞ്ഞ വാസ്തുശൈലിയുടെ യഥാര്‍ത്ഥ ഉദാഹരണമാകുന്നു ഇത്.
ഏഴ് കവാടങ്ങളുള്ള ഈ കോട്ടയുടെ പ്രാധാന കവാടം റാംപോള്‍ എന്ന പേരില്‍ ആണ് അറിയപ്പെടുന്നത് ഈ കവാടത്തിലൂടെയാണ് നമ്മള്‍ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കുന്നത്
കോട്ടമതില്‍ നിര്‍മ്മാണം ശരിയായി നടക്കാതിരുന്നപ്പോള്‍ റാണ രാജാവ് ഒരു ദിവ്യനെ കണ്ടെന്നും ദിവ്യന്‍ മനുഷ്യകുരുതിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പ്രധാനകവാടമായ റാംപോളിന്റെ സമീപത്തായുള്ള ഹനുമാന്‍ പോളിനടുത്തുള്ള ക്ഷേത്രത്തിൽ മനുഷ്യകുരുതി നടത്തിഎന്നും വിശ്വാസമുണ്ട്. കോട്ടയ്ക്കുള്ളില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട്.
കോട്ടയിലെ പ്രധാന കൊട്ടാരമാണ് ബാദല്‍ മഹല്‍.ബാദല്‍ മഹലിന്റെ ഉള്‍വശത്തായാണ് ഭൈരവ് മന്ദിര്‍
ആയിരത്തോളം കല്ലുകളില്‍ തീര്‍ത്ത മനോഹര കൊത്തുപണികളുള്ള ഈ ഭീമന്‍ മതിലിന്റെ ഏറ്റവും വീതിയേറിയ ഭാഗത്തിന്റെ വ്യാപ്തി 15 മീറ്ററാണ്. 13 മലനിരകളിലായി 36 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുകയാണ് ഈ കോട്ട
ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും കോട്ടയെ രക്ഷിക്കുന്നതിനായി പണികഴിപ്പിച്ചത്‌കൊണ്ട് തന്നെ നിരവധി പ്രാചിനകാല സുരക്ഷാക്രമീകരണങ്ങളും സമന്വയിപ്പിച്ചതാണ് കുംബള്‍ഘര്‍ കോട്ടമതില്‍.
2013ല്‍ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഈ വലിയ കോട്ടയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഈ കോട്ടയും ഇടംപിടിച്ചു. 10 രൂപയാണ് കോട്ടയ്ക്ക് അകത്ത് കയറാനുള്ള പ്രവേശന ഫീസ്. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പ്രത്യേകം ഫീസൊന്നുമില്ല. ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണിവരെ കോട്ടയില്‍ സന്ദര്‍ശനം നടത്താം.
https://www.facebook.com/Malayalivartha