ഭൂമിയ്‌ക്കടിയിലേക്ക് ഒരു യാത്ര
ഹൈദരാബാദില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുമ്പേഴാണ് ബേലം ഗുഹ. ഭൂമിക്കടിയിലൂടെ മൂന്നു കിലോമീറ്ററിലധികം നീളുന്ന ഗുഹയാണ് ബേലം ഗുഹ. ഹൈദരാബാദ്‌ബാംഗ്ലൂര്‍ ഹൈവേയില്‍ കൂര്‍ണൂറില്‍ നിന്ന് തിരിഞ്ഞ് നൂറ്റിപ്പത്ത് കിലോമീറ്റര്‍ പോയാല്‍ ബേലത്തെത്തും. ഹൈദരാബാദില്‍ നിന്ന് 215 കിലോമീറ്റര്‍ പോന്നാല്‍ കുര്‍ണൂര്‍. രാവിലെ പത്തു മണി മുതല്‍ അഞ്ചര മണി വരെയാണ് ഗുഹാ സന്ദര്‍ശനത്തിനുള്ള സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.
പോകുന്ന വഴി ഒരു മണ്ഡപവുമുണ്ട്. ഹനുമാന്റെ അമ്പലമാണ്. ഇതു കഴിഞ്ഞു പോകുമ്പോള്‍ കുറെ ഗ്രാനൈറ്റു കുന്നുകള്‍.
പോകുന്ന വഴിയില്‍ ഇടയ്‌ക്കു കാണുന്ന വീടുകള്‍ ഗ്രനൈറ്റ് കല്ലുകള്‍ അട്ടിയായി അടുക്കിവെച്ച് നിര്‍മിച്ചവയാണ്. ട്രാക്ടറുകളില്‍ ഗ്രാനൈറ്റ് ശിലകള്‍ കൂട്ടിവെച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടു പോവുന്നു. യാത്രക്കും സാധനങ്ങള്‍ കൊണ്ടു പോവാനും ട്രാക്ടറുകളാണ്. ഇവരുടെ ദേശീയ വാഹനം ട്രാക്ടര്‍ തന്നെ. ഗുഹയുടെ അടുത്തെത്തുമ്പോള്‍ വഴി മോശമാണെങ്കിലും വളരെ മനോഹരമായ സ്ഥലങ്ങളാണിവിടെ.
ബേലം ഗുഹയിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന കവാടം കടന്നാല്‍ കാണുന്നത് ധ്യാനമഗ്‌നനായ ഗൗതമന്റെ പ്രതിമയാണ്. ഇരുപത് അടി ഉയരമുള്ള പ്രതിമക്ക് മുന്നിലൂടെ പത്തിരുപത് മീറ്റര്‍ നടന്നാല്‍ ഗുഹയുടെ കവാടമായി. ഒരു കിണര്‍ പേലെ ഭൂമിക്കടിയിലേക്കുള്ള കവാടം. ഇറങ്ങാന്‍ പടികളും കൈവരികളും നിര്‍മിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷനാണ് ഗുഹയുടെ സംരക്ഷണ ചുമതല.
പടികള്‍ ഇറങ്ങിച്ചെല്ലുന്നത് ഒരു ഹാള്‍ പോലെ വിശാലമായ ഹാളിലേക്കാണ്. ഈ ഹാളിനകത്ത് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനെ പ്രാര്‍ഥനാ മുറിയെന്നാണ് വിളിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ബുദ്ധ, ജൈന സംന്യാസികളുടെ താമസ സ്ഥലമായിരുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ നിഗമനം. ഗുഹയില്‍ നിന്ന് ഇവരുടേത് എന്നു കരുതുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇതെല്ലാം ഇന്ന് അനന്ത്‌പൂരിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കയാണ്.
ഹാളില്‍ നിന്ന് മുന്നോട്ട് പോവുന്നത് വിസ്‌മയക്കാഴ്‌ച്ചകളിലേക്കാണ്. സന്ദര്‍ശകര്‍ക്ക് ആയാസരഹിതമായി നടന്നു പോവാനുള്ള ഉയരവും വീതിയും ഗുഹക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha