അടുത്തുണ്ടായിട്ടും അറിയാതെ പോയ നാട്, ഗൂഢല്ലൂര്‍
മൂന്നുസംസ്ഥാനങ്ങളുടെ സംഗമഭൂമിയാണ് തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍. ലോകപ്രശസ്തമായ വന്യജീവിസങ്കേതങ്ങളും മലയോരങ്ങളും ഗൂഢല്ലൂരിന്റെ തൊട്ടടുത്തുണ്ട്. പക്ഷേ ഗൂഢല്ലൂര്‍ സഞ്ചാരികള്‍ക്ക് ഒരു ഇടത്താവളം മാത്രമാണ്. കേരളത്തില്‍നിന്നു നിലമ്പൂര്‍ നാടുകാണിച്ചുരം വഴി ഇവിടേക്കെത്താം, വയനാട്ടില്‍നിന്ന് സുല്‍ത്താന്‍ ബത്തേരി വഴിയും ഇവിടെക്കെത്താം. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍നിന്നും ഗൂഢല്ലൂരിലേക്കെത്താം.
എല്ലാവരും ഗൂഢല്ലൂരിലേക്കെത്തുന്നത് ഊട്ടി കാണാനാണ്. അല്ലെങ്കില്‍ മുതുമലൈ കടുവാ സങ്കേതത്തെയോ, ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തെയോ അറിയാനാണ്. അതുമല്ലെങ്കില്‍ ഗുണ്ടല്‍പേട്ടിലെ സൂര്യകാന്തിപ്പാടങ്ങളില്‍ ദിവസം ചെലവിടാനാണ്. നിലമ്പൂരില്‍നിന്ന് ഒരു മണിക്കൂര്‍ ചെന്നാല്‍ മതി മഞ്ഞും മലകളും തേയിലത്തോട്ടങ്ങളും സായിപ്പിന്റെ കാലത്തെ ഫാക്ടറികളും എസ്‌റ്റേറ്റ് ബംഗ്ലാവുകളും നിറഞ്ഞ ഗൂഢല്ലൂരിലെ ക്ലിഫ് ജംഗിള്‍ റിസോര്‍ട്ടിലെത്താം. കോക്കല്‍ മലയുടെ തുമ്പ് ദേ, ഇങ്ങനെ കയ്യൊന്നുയര്‍ത്തിയാല്‍ തൊടാമെന്ന പ്രതീതിയാണ് അവിടത്തെ ബാല്‍ക്കണിയിലിരുന്നാല്‍. മഞ്ഞ്, മലകളില്‍നിന്നിറങ്ങി അതിഥികള്‍ക്കു സുഖമല്ലേ എന്നന്വേഷിച്ച് ആ ഇരിപ്പിടങ്ങളെ തഴുകി കടന്നുപോകും.
വലിയ കാറ്റടിക്കുന്നില്ലെങ്കില്‍ തണുപ്പുണ്ടെങ്കിലും എത്രനേരം വേണമെങ്കിലും ആ റിസോര്‍ട്ടിന്റെ ബാല്‍ക്കണിയിലിരിക്കാം. അതിസുന്ദരമായും വൃത്തിയായും ഒരുക്കിയ മുറിയിലിരുന്നാല്‍ത്തന്നെ കോക്കല്‍ മലയെ മഞ്ഞുമൂടുന്നതു കാണാം. സൂര്യന്‍ കോക്കല്‍ മലമുകളില്‍നിന്നു പൊങ്ങിവരുംതോറും മഞ്ഞും കനത്തുവരുന്നു. ആ മലമുകളിലേക്കു ട്രെക്കിങ് പോകാനുള്ള സൗകര്യവുമുണ്ട്. നടക്കുംതോറും ഉയരം കൂടുന്നമാതിരിയൊരു മല!
ഇനി ഗൂഢല്ലൂര്‍ പട്ടണത്തിലേക്ക്. ഇവിടെയൊരു ചൈനാ വില്ലേജുണ്ട്. പിന്നെ നീഡില്‍ റോക്ക്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജയില്‍, സിംകോണ മരങ്ങളുടെ തോട്ടം തുടങ്ങി കാഴ്ചകള്‍ ഏറെയുണ്ട്. ഏതു നാട്ടിലും ഒന്നു ചുഴിഞ്ഞിറങ്ങിയാല്‍ കഥകളുടെ സാഗരം തന്നെ ലഭിക്കും.
അടുത്തുണ്ടായിട്ടും അറിയാത്തൊരു നാട്ടില്‍ രാവുറങ്ങാം, വന്യമൃഗങ്ങളെ അടുത്തു കാണാനുള്ള അവസരം എന്നിവയാണീ യാത്രയുടെ ഹൈലൈറ്റ്. ഊട്ടിയ്ക്കും മുതുമലൈയ്ക്കും ബന്ദിപ്പൂരിലേക്കും പോകുന്നവര്‍ക്ക് മികച്ച താമസസൗകര്യം നല്‍കുകയാണ് ഗൂഢല്ലൂര്‍.
അടുത്തുള്ള സ്ഥലങ്ങള്‍:മുതുമലൈ ടൈഗര്‍ റിസര്‍വ്, ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്,നിലമ്പൂര്‍,ഊട്ടി,മസിനഗുഡി. (മാമത്ത് ക്ലിഫ് ജംഗിള്‍ റിസോര്‍ട്ടിലെ താമസസൗകര്യത്തിന് ബന്ധപ്പെടുക– മുരുകന്‍ 9894009892)
https://www.facebook.com/Malayalivartha