റാണിപുരത്തെ മാനിമലയിലേക്കൊരു യാത്ര
കാസര്‍കോട് ജില്ലയിലെ പ്രധാന ട്രക്കിങ്ങ് മേഖലയാണ് റാണിപുരം. ഇവിടേക്കെത്താന്‍ കാഞ്ഞങ്ങാടു നിന്നും 45 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് പോകുന്ന വഴി പാണത്തൂര്‍ കഴിയുമ്പോള്‍ കാസര്‍കോടിന്റെ ശാന്തിതീരം എന്നറിയപ്പെടുന്ന ആനന്ദാശ്രമം കാണാം.
റാണിപുരത്ത് ഇപ്പോള്‍ പോകുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യം കുറവാണ്. എന്നാല്‍ കെ.ടി.ഡി.സിയുടെ പഴയകോട്ടേജുകള്‍ പൊളിച്ച് പുതിയത് പണിഞ്ഞ് തുടങ്ങിയിട്ടുണ്ട്. റാണിപുരത്തുനിന്നാണ് മാനിമലയിലേക്കുള്ള ട്രക്കിങ്ങ് തുടങ്ങുന്നത്.
ട്രക്കിങ്ങ് വഴികള്‍ കൂടുതലും കുത്തനെയുള്ള കയറ്റങ്ങളാണ്. കാടുകയറുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവിടെ ധാരളം അട്ടകള്‍ ചോര കുടിക്കാന്‍ കാത്തിരുപ്പുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചുവേണം മലകയറാന്‍.
മാനിമലയുടെ മുകളിലെത്തിയാല്‍ ഒരു ഭീമന്‍ പാറയുണ്ട്. ഈ ഭീമന്‍ പാറയുടെ മുകളില്‍ എത്തിയാല്‍ വടക്ക് ദൂരെ കര്‍ണ്ണാടകത്തിലെ സുള്ളയ്യ പട്ടണം കാണാം. അതിനു കിഴക്കായി കുടകു മലനിരകള്‍. തെക്കും പടിഞ്ഞാറുമായി കാസര്‍കോടന്‍ ഗ്രാമങ്ങളും കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha