പൂരങ്ങളുടെ പൂരം, തൃശൂര്‍ പൂരം
പൂരങ്ങളുടെ നാടാണ് തൃശൂര്‍.പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാരുടെ വടക്കുംനാഥ സന്നിധിയിലുള്ള സമ്മേളനം കൂടിയാണ് ഈ തൃശൂര്‍ പൂരം.
ഇലഞ്ഞിത്തറമേളമാണ് പൂരത്തിന്റെ പ്രധാന മേളങ്ങളിലൊന്ന്. മഠത്തില്‍ വരവോടെയാണ് ഇലഞ്ഞിത്തറ മേളം ആരംഭിക്കുന്നത്. ഏതാണ്ട് മുന്നോറോളം പേര്‍ ചേര്‍ന്നൊരുക്കുന്ന അപൂര്‍വ്വ സുന്ദര മേളമാണിത്. പാറമേക്കാവ് ഭഗവതിയെ എഴുന്നള്ളിക്കുന്നതു മുതല്‍ ഇലഞ്ഞിത്തറമേളം തുടങ്ങും. തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിക്കുമ്പോഴാണ് പഞ്ചവാദ്യം തുടങ്ങുക.
നെറ്റിപ്പട്ടവും ആലവട്ടവും വെഞ്ചാമരവുമേന്തിയ 100 ആനകളാണ് തൃശൂര്‍ പൂരത്തിനായി തയ്യാറാക്കി നര്‍ത്തുന്നത്. ഇതില്‍ 15 ആനകള്‍ വീതമാണ് തെക്കോട്ടിറങ്ങുന്നത്. പുതുതായി നിര്‍മ്മിച്ച നെറ്റിപ്പട്ടം മാത്രമേ ഈ പൂരത്തിന് ഉപയോഗിക്കാറുള്ളൂ.
ഉച്ച കഴിഞ്ഞുള്ള തെക്കോട്ടിറക്കത്തിന് ശേഷം പാറമേക്കാവും തിരുമ്പാടിയും സമാന്തരമായി നിലയുറപ്പിക്കും. അതിന് ശേഷമാണ് പൂരങ്ങളുടെ വര്‍ണകാഴ്‌ചയായ കുടമാറ്റം. ഓരോ വര്‍ഷവും വിസ്‌മയിപ്പിക്കുന്നരീതിയിലുള്ള കുടകളാണ് ഇരു കൂട്ടരും സജ്ജമാക്കുന്നത്. ഏതാണ്ട് 1100 കുടകളോളം കുടമാറ്റത്തിനായി ഉപയോഗിക്കുന്നു. കുടമാറ്റം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പച്ചയില്‍ സ്വര്‍ണ അലുക്കുള്ള കുയയിലൂടെയായിരിക്കും.
പൂരത്തിന്റെ മറ്റൊരു സവിശേഷതയാണ് വെടിക്കെട്ട്. കണ്ണഞ്ചിപ്പിക്കുന്നതും അതേസമയം ഹൃദയം തകര്‍ക്കുന്നതുമായ വെടിക്കെട്ട് ഒരു കൗതുകം തന്നെയാണ്. ഓലപ്പടക്കം, ഗുണ്ട്, കുഴിമിന്നല്‍, ഡൈന എന്നിവ ചേര്‍ന്നുള്ള വെടിക്കെട്ട് ആകാശത്തും പൂരം സൃഷ്‌ടിക്കാന്‍ പോന്നതാണ്.
https://www.facebook.com/Malayalivartha