നീലക്കുറിഞ്ഞി കണ്ട് ആസ്വദിക്കണം, പറിക്കരുത്, പറിച്ചാല്‍....
12 വര്‍ഷത്തിലൊരിക്കല്‍ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചയാണ് പൂത്തുലഞ്ഞ് നില്‍ക്കുന്ന നീലക്കുറിഞ്ഞികള്‍. ഇതു കാണാനെത്തുന്ന സന്ദര്‍ശകര്‍ നീലക്കുറിഞ്ഞി കണ്ട് ആസ്വദിക്കണം. അല്ലാതെ പറിക്കാന്‍ ശ്രമിക്കരുത്. പറിച്ചാല്‍ 2000 രൂപ പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് ചീഫ് വൈള്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
പ്രധാനമായും മറയൂര്‍, കാന്തല്ലൂര്‍, ഇരവികുളം ദേശീയോദ്യാനം, നീലകുറിഞ്ഞി മല സാങ്ച്വറി എന്നിവിടങ്ങളില്‍ ധാരാളമായി പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വരും തലമുറക്കും നീലക്കുറിഞ്ഞി കാണാനുള്ള അവസരം നിലനിര്‍ത്താനാണ് ഇത്തരത്തിലുള്ള കര്‍ശന നടപടി വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha