ഇടമലക്കുടി; കാടിന്റെ മാജിക്
കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തെന്ന് പേരെടുത്ത ഇടമലക്കുടി പ്രകൃതി ഒരുക്കുന്ന അപൂര്‍വ്വ കാഴ്ച്ചകളിലേക്കാണ് സഞ്ചാരികള കൂട്ടിക്കൊണ്ട് പോകുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും കാല്‍ നടയായി പതിനഞ്ച് കിലോമീറ്ററോളം കൊടും വനത്തിലൂടെ നടന്ന് വേണം ഇടമലക്കുടിയില്‍ എത്താന്‍. അങ്ങോട്ടുളള റോഡുപണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആനയും അട്ടയും നിറഞ്ഞവഴിയില്‍ കുത്തിറക്കായ പാറകളും കയറ്റങ്ങളുമുണ്ട്. കാടിന്റെ വന്യത സഞ്ചാരിക്കള്‍ക്ക് ഒരു നവ്യാനുഭവം നല്‍കുന്നതാണ്. രാജമല പിന്നിട്ട് പെട്ടിമുടിയില്‍ നിന്നാണ് ഇടമലക്കുടിയിലേക്കുള്ള നടപ്പിന്റെ ആരംഭം. ഇടമലക്കുടിയിലേക്ക് സാധനങ്ങള്‍ എല്ലാം തലച്ചുമടായി വേണം എത്താന്‍. ദേവികുളം മണ്‍ഡലത്തിന്റെ ഭാഗമാണ് ഇടമലക്കുടി.
മുതുവാന്മാരാണ് ഇടമലക്കുടിയിലെ താമസക്കാര്‍. മുതുവാന്‍മാരെന്ന പേരിനു പിന്നിലെ രഹസ്യം മുതുകിലെ ഭാണ്ഡമാവണം. അതവരുടെ വേഷവിധാനത്തിന്റെ ഭാഗമാണ്. പുറത്ത് പോയി പഠിച്ച പുതിയ തലമുറ ബാക്ക്പാക്കിലേക്ക് മാറിയിട്ടുണ്ട്. തലയില്‍കെട്ടും കയ്യിലൊരു കത്തിയുമാണ് ഇവരുടെ അടയാളം. കുന്നില്‍ ചരിവില്‍ മുളമെടഞ്ഞ് അതിനുമുകളില്‍ മണ്ണുപൊത്തി ഈറ്റയോലകള്‍ മേഞ്ഞു നിര്‍മ്മിച്ചതാണ് ഇവരുടെ വീടുകള്‍. സദാചാര നിഷ്ഠയ്ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നവരാണവര്‍. അതിന്റെ പേരില്‍ ഊര് വിലക്കുപോലുള്ള ആചാരങ്ങള്‍ ഇപ്പോഴുമുണ്ട്.സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവം ഇടമലക്കുടി യാത്ര സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha