കൊച്ചിയുടെ ആകാശ സൗന്ദര്യം കാണാന്‍ പോരുന്നോ
അറബിക്കടലിന്റെ റാണിയുടെ സൗന്ദര്യം വിദൂരതയില്‍ നിന്നും കണ്ടു നുകരാം. പ്രകൃതി ഇത്രക്ക് സുന്ദരിയോ എന്ന് അറിയാതെ ആരും പറഞ്ഞുപോകും. ഈകാഴ്ച്ച കാണണമെങ്കില്‍ നാടുകാണിക്ക് തിരിച്ചോളുക.
തൊടുപുഴ മൂലമറ്റം ഇടുക്കി റോഡില്‍ ആണ് നാടുകാണി. കെ.എസ്.ഇ.ബിയുടെ ഹൈഡല്‍ ടൂറിസത്തിന്റെ കീഴിലാണ് ഈ നാടുകാണി പവലിയന്‍. തൊടുപുഴയില്‍ നിന്ന് 30 കിലോമീറ്ററാണ് ഇങ്ങോട്ടേക്ക്. മുട്ടം മുലമറ്റം വഴിയാണ് വരേണ്ടത്. ഇടുക്കിയില്‍ നിന്ന് 23 കിലോമീറ്ററും. ഇവിടെ നിന്നും കാണാനാവുന്നത് കൊച്ചിയുടെ വശ്യ സൗന്ദര്യമാണ്. മൂലമറ്റം പവര്‍ ഹൗസ് തുരങ്കത്തിനടിയിലാണ് എങ്കിലും അതിന്റെ ചുറ്റവട്ട കാഴ്ച്ചകള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മ സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. കോടമഞ്ഞും മലകളും പരസ്പരം ഓടിക്കളിക്കുന്ന കാഴ്ച്ചയും സൗന്ദര്യം നിറഞ്ഞതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha