കോടമഞ്ഞില്‍ കുളിച്ചു മൂന്നാറിലേക്ക് ഒരു യാത്ര
ശൈത്യകാല ആരംഭമായതോടെ മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന മൂന്നാര്‍ വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ്. മഴയൊഴിഞ്ഞ് മാനം തെളിഞ്ഞതോടെ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് മൂന്നാര്‍.
ആകാശത്തുനിന്നു മെല്ലെ താഴ്ന്നിറങ്ങുന്ന മൂടല്‍മഞ്ഞ് സൂര്യാസ്തമയമാവുന്നതോടെ അന്തരീക്ഷമാകെ മൂടുന്നു. പഴയമൂന്നാര്‍ഹെഡ്‌വര്‍ക്‌സ് ഡാം മുതല്‍ രണ്ടാം മൈല്‍ വരെയുള്ള ഭാഗത്ത് വൈകുന്നേരങ്ങളില്‍ വിരുന്നെത്തുന്ന മഞ്ഞ് തൊട്ടടുത്തുള്ള കാഴ്ചകള്‍വരെ മറയ്ക്കും. മൂന്നാറില്‍ നിന്നും 14 കി.മീ. ദൂരെ വ്യൂപോയിന്റായ ദേവികുളം ഗ്യാപ്പിലും താഴ്ന്നിറങ്ങുന്ന ആകാശം സഞ്ചാരികള്‍ക്ക് വ്‌സ്മയകരമായ കാഴ്ചയാണ് ഒരുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha