ഇടുക്കി ഡാമില്‍ സന്ദര്‍ശനത്തിനും ബോട്ടിങ്ങിനും അനുമതി
ഇടുക്കി ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനത്തിനും ബോട്ടിങ്ങിനും ഈ മാസം 20 മുതല്‍ ജനുവരി 20 വരെ എല്ലാ ദിവസങ്ങളിലും അനുമതി നല്‍കി ഉത്തരവായതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അറിയിച്ചു. ജില്ലയുടെ ടൂറിസം സാധ്യത കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും ഇപ്പോള്‍ സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കി ഡാമിനോട് ചേര്‍ന്നുള്ള ഡി.ടി.പി.സി.യുടെ ഹില്‍വ്യൂ പാര്‍ക്കും, റോക്ക് എന്‍ റോവ് പാര്‍ക്കും, കല്ല്യാണത്തണ്ട്, കാല്‍വരിമൗണ്ട് മലനിരകളും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അനുകൂലമായ കാലാവസ്ഥയും നിറഞ്ഞ ജലാശയവും സഞ്ചാരികളെ ഇടുക്കിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. ജലാശയത്തില്‍ രണ്ടു ബോട്ടുകളാണ് പ്രാരംഭത്തില്‍ ബോട്ടിങ് നടത്തുക. ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തും. അഞ്ചു പേര്‍ക്ക് 15 മിനിട്ട് സമയം സവാരിക്ക് 600 രൂപയാണ് ചാര്‍ജ്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും പ്രാഥമിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എ. പറഞ്ഞു.
https://www.facebook.com/Malayalivartha