വയനാടിന്റെ കാനന സൗന്ദര്യം നുകരാം
വയനാടിന് ദേശീയ വിനോദസഞ്ചാര ഭൂപടത്തില്‍ ഇന്ന് വലിയസ്ഥാനമുണ്ട്. കര്‍ണാടകയിലേക്കുള്ള കാനനപാതകളിലെ രാത്രിയാത്രാനിരോധനവും ഇടയ്ക്കിടെയുണ്ടാകുന്ന ചില സമകാലിക വിഷയങ്ങളുമൊക്കെ ഇവിടത്തെ ടൂറിസത്തെ ബാധിച്ചിട്ടുണ്ടെങ്കിലും വയനാട് കാണാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് വയനാട്ടിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരപ്രിയരെത്തുന്നത്.ഉത്തരേന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. നാലു റേഞ്ചുകളുള്‍പ്പെട്ട വയനാട് വന്യജീവി സങ്കേതം, മൂന്നു റേഞ്ചുകള്‍വീതമുള്ള നോര്‍ത്ത് വയനാട് ഫോറസ്റ്റ്ഡിവിഷന്‍, സൗത്ത് വയനാട്‌ഫോറസ്റ്റ് ഡിവിഷന്‍ എന്നിങ്ങനെ മൂന്നു വനമേഖലകളാണുള്ളത്.മൂന്നുവനമേഖലകളിലുംവിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്.കാനനയാത്രയ്ക്കു പുറമെ മ്യൂസിയവും താമസിക്കാന്‍ സ്രാമ്പിയും ഹട്ടുകളും ഡോര്‍മെറ്ററിയുമുണ്ട്. മാനന്തവാടി കൂര്‍ഗ് റൂട്ടില്‍ കര്‍ണാടക അതിര്‍ത്തിയിലാണ് തോല്‍പെട്ടി. ഒന്നര മണിക്കൂറോളം നീളുന്നകാനനസവാരി രണ്ടിടങ്ങളിലുമുണ്ട്. ബത്തേരിയില്‍ നിന്നു മുത്തങ്ങയിലേക്ക് 13 കിലോമീറ്ററും മാനന്തവാടിയില്‍ നിന്ന് തോല്‍പെട്ടിയിലേക്ക് 24 കിലോമീറ്ററുമാണുള്ളത്.കാടിന്റെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും കണക്കിലെടുത്ത് മുത്തങ്ങയിലും തോല്‍പെട്ടിയിലും സഞ്ചാരികള്‍ക്ക്‌നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 40 വണ്ടികളും വൈകിട്ട് 20 വണ്ടികളും മാത്രമേകടത്തി വിടുകയുള്ളു. കാനനയാത്രയ്ക്ക് തയാറെടുക്കുന്നവര്‍കടും നിറ വസ്ത്രങ്ങളും സുഗന്ധ ദ്രവ്യങ്ങള്‍പൂശുന്നതും ഒഴിവാക്കണം. വന്യജീവികള്‍അകന്നു പോകാതിരിക്കാനാണിത്. അവധിദിവസങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പലര്‍ക്കും പ്രവേശനം ലഭിക്കാതെ പോകാറുണ്ട്. അതിനാല്‍ പ്രവൃത്തി ദിവസങ്ങള്‍ കൂടി വനയാത്രയ്ക്ക് ഉപയോഗിപ്പെടുത്തിയാല്‍ വലിയ തിരക്കില്ലാതെ വനസൗന്ദര്യം ആസ്വദിക്കാനാകും. മുത്തങ്ങയില്‍ കോട്ടേജുകളും ഡോര്‍മെറ്ററിയുമുണ്ട്. കോട്ടേജിന്3000 രൂപയും ഡോര്‍മെറ്ററിയില്‍ ആളൊന്നിന് 190 രൂപയും കുട്ടികള്‍ക്ക് 75 രൂപയുമാണ് വാടക. കൂടാതെ സ്രാമ്പിയുമുണ്ട്. (ബ്രിട്ടീഷുകാരുടെ കാലത്തെ ഇന്‍സ്‌പെക്ഷന്‍ബംഗ്‌ളാവ്) വാടക- 1500 രൂപ. വയനാട് വന്യജീവി സങ്കേത്തിലെ ഇന്‍സ്പക്ഷന്‍ ബംഗ്‌ളാവുകളും സ്രാന്ബികളും താമസത്തിന്ബുക്ക് ചെയ്യുന്നതിന് തിരുവനന്തപുരത്തെഅസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്ഓഫിസുമായി ബന്ധപ്പെടണം. മുതിര്‍ന്നവര്‍- 115 രൂപ കുട്ടികള്‍ (10 വയസ്സു വരെ) -40 രൂപ സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍- 40 (സ്ഥാപന മേധാവിയുടെ കത്തു വേണം) വിദേശികള്‍- 300 രൂപ. കാനനയാത്രയ്ക്ക് ജീപ്പ് അല്ലെങ്കില്‍ കാറിനുള്ള പ്രവേശന ഫീസ് 75 രൂപ സ്റ്റില്‍ ക്യാമറ- രൂപ വിഡിയോ ക്യാമറ- 225 രൂപ. പ്രവേശന സമയം- രാവിലെ ഏഴു മുതല്‍ പത്തു വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയും മാത്രം. മ്യൂസിയത്തില്‍ പ്രവേശനം സൗജന്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha