നാടുകാണിമല ഗ്രാമീണ ടൂറിസം പദ്ധതിയില്‍
ഏകദേശം പത്ത് ഏക്കറില്‍ അധികം വിസ്തൃതി ഉള്ള നാടുകാണിമല തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ വരദാനമായ നാടുകാണി മലയും ഇനി കേരളത്തിന്റെ ടൂറിസം ഭൂപടത്തിലേയ്ക്ക്.
സ്ഥലം എം എല്‍ എ കൂടിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ മുന്‍കൈ എടുത്തതോടെയാണ് നാടുകാണിമലയെയും ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് . നാടുകാണിമലക്ക് ഏകദേശം പത്ത് ഏക്കറില്‍ അധികം വിസ്തൃതി ഉണ്ട് .
തെക്കന്‍ തിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന നാടുകാണി ധര്‍മ്മ ശാസ്താക്ഷേത്രത്തിന് സമീപത്തായി വേനല്‍ചൂടിലും വറ്റാത്ത നീരുറവയുണ്ട്. നാടുകാണി മലയുടെ നെറുകയില്‍ നിന്നാല്‍ വിദൂര നഗര കാഴ്ചയും , കടല്‍ദൃശ്യവും സൂര്യാസ്തമനവും ഒക്കെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം.
സമുദ്ര നിരപ്പില്‍ നിന്നും ആയിരത്തി ഇരുനൂറോളം അടി ഉയരമുള്ള നാടുകാണി മലയ്ക്ക് മുകളില്‍ സംരക്ഷണ വേലി , പടവുകള്‍,കുടിവെള്ളം, ലഘു ഭക്ഷണ ശാല, ശൗചാലയങ്ങള്‍, തുടങ്ങിയവയ്ക്കായി 27 ലക്ഷം രൂപയും, കട്ടയ്‌ക്കോട് മുതല്‍ നാടുകാണിമല വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ് നവീകരണത്തിനായി സ്പീക്കറുടെ ഫണ്ടില്‍ നിന്നും ഇരുപത്തി അഞ്ചു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. 2013ല്‍ ഗ്രാമീണ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പദ്ധതി തഴയപ്പെട്ടു . വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ നാടുകാണിമലയെ അംഗീകരിച്ചതോടെ തങ്ങളുടെ നാട്ടിലും ടൂറിസം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലാണ് പ്രദേശ വാസികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha