ഇനി കൊച്ചിയും കോഴിക്കോടും തൊട്ടടുത്ത്; തിരുവനന്തപുരത്തു നിന്നും 1800 രൂപയ്ക്ക് കൊച്ചിയിലേക്കും 2099 രൂപയ്ക്ക് കോഴിക്കോട്ടേക്കും പറക്കാം
കൊച്ചിയും കോഴിക്കോടും തിരുവനന്തപുരത്തിന്റെ തൊട്ടടുത്താകുന്നു. കുറഞ്ഞ ചിലവിലുള്ള ആഭ്യന്തര വിമാന സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. മുന്‍ പൈലറ്റുമാരാണ് ഈയൊരു സംരംഭത്തിന് തുടക്കും കുറിക്കുന്നത്. മുന്‍പൈലറ്റുമാര്‍ ചേര്‍ന്ന് രൂപീകരിച്ച ഏറോസ്‌റ്റേറ്റാണ് സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ അവധ് ഇന്‍ഫ്രാലാന്‍ഡ് ലിമിറ്റഡിന്റെ സഹകരണത്തോടെ സര്‍വീസ് തുടങ്ങുന്നത്.
പുതിയ വിമാന സര്‍വീസ് ജനുവരി 23 ന് ആരംഭിക്കും. കൊച്ചിയിലേക്ക് 1800 രൂപയും കോഴിക്കോട്ടേക്ക് 2099 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബാംഗ്ലൂരിലെ ഡെക്കാന്‍ ചാര്‍ട്ടേഴ്‌സില്‍ നിന്ന് സെസ്‌ന ഗ്രാന്‍ഡ് കാരവന്‍ 208 ബി.എന്ന വിമാനം വാടകയ്‌ക്കെടുത്താണ് ഈ സര്‍വീസ് നടത്തുന്നത്. പത്തുപേര്‍ക്ക് യാത്ര ചെയ്യാം. സര്‍വീസ് ലാഭകരമെങ്കില്‍ മൂന്ന് മാസത്തിന് ശേഷം 19 പേര്‍ക്കിരിക്കാവുന്ന ട്വിന്‍ ഓട്ടര്‍ വിമാനം രംഗത്തിറക്കും. കേരളത്തിലെ രണ്ട് നഗരങ്ങള്‍ക്ക് പുറമെ കോയമ്പത്തൂര്‍, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് തുടങ്ങും.
തുടക്കത്തില്‍ രാവിലെയും വൈകിട്ടും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്കാകും വിമാന സര്‍വ്വീസ്. പിന്നീട് കൊച്ചിയിലേക്ക് സര്‍വ്വീസ് തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha