മൂന്നാറില്‍ മഞ്ഞുവീഴ്ച
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ മൂന്നാറിന്റെ സൗന്ദര്യം പുതിയൊരു ദൃശ്യാനുഭവമാണ് സന്ദര്‍ശകര്‍ക്കു നല്‍കിയത്. കാഷ്മീരിന്റെ മുഖമായിരുന്നു മൂന്നാറിന് ആ ദിവസങ്ങളിലുണ്ടായിരുന്നത്. മഞ്ഞു പെയ്തിറങ്ങിയപ്പോള്‍ മൂന്നാറിലെ പുല്‍മേടുകളും തേയിലക്കാടുകളും ധവളപുതപ്പിനുള്ളിലായി.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വെളുപ്പിനും രാത്രിയിലും അതിശൈത്യമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച വെളുപ്പിന് താപനില മൈനസ് മൂന്നുഡിഗ്രിവരെയെത്തി.
ഏറ്റവുംകൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടായിരിക്കുന്നത് സെവന്‍മല, ലക്ഷ്മി, ചൊക്കനാട്, കന്നിമല, കടലാര്‍ തുടങ്ങിയ മേഖലകളിലാണ്. നിരവധി ഏക്കര്‍ സ്ഥലത്തെ തേയിലച്ചെടികള്‍ മഞ്ഞുവീഴ്ച മൂലം കരിഞ്ഞുനശിച്ചിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha