ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് കാര്‍ണിവലിന് രജിസ്‌ട്രേഷന്‍ തുടങ്ങി
ഫിബ്രവരി 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെ കേരള ടൂറിസവും \'മാതൃഭൂമി യാത്ര\' യും ചേര്‍ന്നൊരുക്കുന്ന ഏഴാമത് ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിങ് കാര്‍ണിവല്‍ വാഗമണ്‍ വെടിക്കുഴി സൂയിസൈഡ് പോയിന്റില്‍ നടക്കും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രോമോഷന്‍ സൊസൈറ്റിയാണ് പാരാഗ്ലൈഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വാഗമണ്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി, ഫ്‌ളൈ വാഗമണ്‍ എന്നിവയുടെ സഹകരണത്തോടെ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രോമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്.) യുടെ ലക്ഷ്യം സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നതാണ്. വാഗമണിനെ മുഖ്യ സാഹസിക സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യക്കകത്തും പുറത്തും നിന്നായി അമ്പതിലേറെ വിദഗ്ദ്ധരായ പാരാഗ്ലൈഡിങ്ങ് പൈലറ്റുമാര്‍ കാര്‍ണിവലില്‍ പങ്കെടുക്കും. കാര്‍ണിവല്‍ കാലയളവില്‍ ദിവസേന ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് ആറ് വരെ പ്രവേശനം ഉണ്ടാകും.
അന്താരാഷ്ട്ര പാരാഗ്ലൈഡിങ് വിദഗ്ദ്ധര്‍ അവതരിപ്പിക്കുന്ന അക്രോബാറ്റിക്‌സ് പ്രദര്‍ശനം സന്ദര്‍ശര്‍ക്ക് ദൃശ്യാനുഭവമാകും.
വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും \'ഫ്‌ളൈവാഗമണ്‍.ഇന്‍\' എന്ന വെബ്സൈറ്റുമായോ \'ഫെയ്‌സ്ബുക്ക്.കോം/ ഫ്‌ളൈവാഗമണ്‍\' എന്ന വെബ്സൈറ്റുമായോ താഴെ കൊടുക്കുന്ന ഫോണ്‍നമ്പരിലോ ഫ്‌ളൈവാഗമണ്‍@ജിമെയില്‍.കോം എന്ന ഇ-മെയിലിലോ ബന്ധപ്പെടുക. ഫോണ്‍: 9447288252.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha