ഇടുക്കിയിലെ കാല്‍വരിമൗണ്ട് വ്യൂപോയിന്റ് ; കുടുംബസമേതം ചെലവഴിക്കാന്‍ പറ്റിയയിടം
സമുദ്ര നിരപ്പില്‍ നിന്നും 2700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി കാല്‍വരിമൗണ്ട് വ്യൂപോയിന്റ് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുന്നു.
ഇക്കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര കാലത്ത് ആയിരങ്ങളാണ് മേഖലയിലേയ്ക്ക് എത്തിയത്.
തണുത്ത കാലാവസ്ഥയും, വീശിയടിക്കുന്ന കാറ്റും പ്രകൃതി മനോഹാരിതയുമാണ് കാല്‍വരിമൗണ്ടിന്റെ മുഖ്യ ആകര്‍ഷണം. നിറഞ്ഞുനില്‍ക്കുന്ന ഇടുക്കി ജലസംഭരണി 600 അടി ഉയരത്തില്‍ നിന്നും കാല്‍ചുവട്ടില്‍ എന്നപോലെ ഇവിടെ നിന്ന് കാണാന്‍ കഴിയും. കാല്‍വരിമൗണ്ടിന്റെ കാഴ്ചകള്‍ക്കൊപ്പം സമീപ പ്രദേശത്തുളള ഫാം ടൂറിസം കേന്ദ്രങ്ങളിലും നല്ല തിരക്കാണ്. തൊട്ടടുത്തുളള തേയില ഫാക്ടറികളും സന്ദര്‍ശിച്ചാണ് ഏറെപ്പേരും മടങ്ങുന്നത്.
വനം വകുപ്പിന്റെ കീഴിലുളള വനസംരക്ഷണ സമിതിക്കാണ് വ്യൂപോയിന്റിന്റെ സംരക്ഷണത്തിന്റേയും നിയന്ത്രണത്തിന്റേയും ചുമതല. സന്ദര്‍ശനത്തിനെത്തുന്നവരുടെ ടിക്കറ്റിലൂടെ ലഭിക്കുന്ന വരുമാനം വ്യൂപോയിന്റിന്റെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അവധി ദിനങ്ങളില്‍ കുടുംബസമേതം ചെലവഴിക്കാന്‍ പറ്റിയയിടം ആണിത്.
കട്ടപ്പനയില്‍ നിന്ന് ചെറുതോണി റൂട്ടില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാല്‍വരി മൗണ്ടിലെത്താം. ടൂറിസംഫെസ്റ്റ് ഉള്‍പ്പടെയുള്ള പരിപാടികളിലൂടെ പ്രദേശത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha