പൊന്‍മുടിയിലേക്കൊരു യാത്ര പോകാം, ആസ്വദിക്കാം കിളികളുടെയും വെള്ളച്ചാട്ടങ്ങളുടെയും ലോകം
അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്‍ക്കുന്ന പൊന്‍മുടി കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലമാണ് പൊന്‍മുടി . ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും പശ്ചിമഘട്ട മലനിരകളിലെ പ്രമുഖ ഹില്‍സ്‌റ്റേഷനായ പൊന്‍മുടിയിലേക്ക് വേനല്‍ക്കാല സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മഞ്ഞ് തലപ്പാവാക്കിയ മലനിരകളും, കോടമഞ്ഞില്‍ ഒളിച്ചുകളിക്കുന്ന വൃക്ഷതലപ്പുകളും പച്ചപ്പട്ട് പുതച്ചുകിടക്കുന്ന താഴ്വാരങ്ങളും പട്ടില്‍ തുന്നിച്ചേര്‍ത്ത കല്ലുകള്‍ പോലെ താഴ്‌വാരങ്ങളില്‍ പൂത്തുനില്‍ക്കുന്ന പൂക്കളും, പാടിയൊഴുകുന്ന കല്ലാറും മലമ്പാമ്പിനെ പോല വളഞ്ഞുപുളഞ്ഞുകിടക്കുന്ന മലമ്പാത കയറിയത്തെുന്ന സന്ദര്‍ശകന്‍ മിഴിതുറക്കുന്നത് കാഴ്ചകളുടെ സ്വര്‍ഗഭൂമിയിലേക്കായിരിക്കും.
സാഹസികര്‍ക്കായി ട്രക്കിംഗിനും കാട്ടിലൂടെ കാല്‍നടയാത്രക്കും സൗകര്യമുണ്ട്. പൊന്‍മുടിയിലെ പ്രധാന കാഴ്ചകളാണ് സുവര്‍ണ താഴ്‌വര (ഗോള്‍ഡന്‍ വാലി), പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ എന്നിവയാണ് പൊന്‍മുടിയിലെ പ്രധാന കാഴ്ചകള്‍. പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍ കൂടം പൊന്‍മുടിക്കടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയിലേക്ക് സാഹസികര്‍ക്ക് ട്രക്കിംഗ് നടത്താന്‍ അവസരമുണ്ട്.
നിരവധി ഔഷധസസ്യങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന ജന്തുജീവജാലങ്ങളുടെയും കലവറയാണ് പൊന്‍മുടി. കല്ലാറില്‍ സ്ഥിതി ചെയ്യുന്ന മീന്‍മുട്ടി വെള്ളച്ചാട്ടമാണ് മറ്റൊരു ആകര്‍ഷണം. മഴ തുടങ്ങിയാല്‍ ഉറവപൊട്ടിയെന്നവണ്ണം അവിടവിടെ കാണുന്ന ചെറുവെള്ളച്ചാട്ടങ്ങളും കൈതോടുകളും പൊന്‍മുടി കാഴ്ചകളെ ആകര്‍ഷകമാക്കുന്നു. കാഴ്ചകള്‍ക്കൊപ്പം ആയുര്‍വേദ ചികില്‍സകള്‍ കൊണ്ടും പ്രശസ്തമാണ് പൊന്‍മുടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha