വാഗമണ്ണിലേക്കൊരു യാത്ര
ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമണ്‍. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും 28 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ഉള്‍പ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്. പശ്ചിമഘട്ടത്തിന്റെ അതിരില്‍ സമുദ്ര നിരപ്പില്‍ നിന്നും 1100 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനല്‍ക്കാല പകല്‍ താപനില 10 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, മഞ്ഞ്, ഷോളമലകള്‍, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു.
മൊട്ടക്കുന്നുകളും, അനന്തമായ പൈന്‍ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമണ്‍ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങള്‍ മല, മുരുകന്‍ മല, കുരിശുമല എന്നീ മൂന്നു മലകളാല്‍ വാഗമണ്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീര്‍ത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.മൂന്നു മലകളാല്‍ വാഗമണ്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീര്‍ത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.
ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ടപീരുമേട് ഹൈവേയില്‍ വെള്ളികുളം മുതല്‍ വഴിക്കടവ് വരെ ആറുകിലോമീറ്റര്‍ ദൂരം പാറക്കെട്ടുകളില്‍ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണില്‍ എത്തുക. വാഗമണ്ണിലെ പൊന്‍മരക്കാടുകളാണ് ഏറ്റവും വലിയ പ്രത്യേകതയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha