പച്ചപ്പിന്റെ കാഴ്ച്ചകള്‍ കാണേണ്ടേ? വരൂ, ഇരവികുളം ദേശീയോദ്യാനത്തിലേക്ക്
മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവില്‍ 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദേശിയോദ്യാനമാണ്. സിംഹവാലന്‍ കുരങ്ങടക്കം വിവിധ ഇനം കുരങ്ങുകള്‍, മാനുകള്‍, കാട്ടുപോത്ത് തുടങ്ങിയ ജീവികള്‍ ഇവിടെയുണ്ട്.
ഹാമില്‍റ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുമ്പ് കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനിയുടെ വേട്ടയാടല്‍ കേന്ദ്രമായിരുന്നു. 1895ല്‍ ഇവിടം ഹൈറേഞ്ച് ഗെയിം പ്രിസര്‍വേഷന്‍ അസോസിയേഷന്‍ സംരക്ഷിതപ്രദേശമാക്കി. 1971ല്‍ കേരള സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത ഇവിടത്തിന്റെ പ്രത്യേകത മൂലം വന്യജീവി സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചു. 1975ല്‍ ദേശീയോദ്യാനമായിധ2പ. 1978ല്‍ ഇരവികുളം ദേശീയോദ്യാനം എന്നു പേരിട്ടു.
97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീര്‍ണം. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2694 മീറ്റര്‍) ഇരവികുളം ദേശീയോദ്യാനത്തിലാണ്. പുല്‍മേട്, കുറ്റിച്ചെടി, ചോലവനം എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ സസ്യജാലമാണ് ഇവിടെയുള്ളത്. കാഴ്ച്ചക്കാര്‍ ആസ്വാദിക്കാം വ്യത്യസ്തമായ പച്ചപ്പിന്റെ ലോകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha