വെള്ളച്ചാട്ടം കാണണമെങ്കില്‍ പോകൂ മീന്‍മുട്ടിയിലേക്ക്
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കല്‍പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാര്‍ക്ക് വളരെ പ്രിയങ്കരമാണ്. ഈ വെള്ളച്ചാട്ടത്തില്‍ മൂന്നു തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാന്‍ പര്‍വ്വതാരോഹകര്‍ വെവ്വേറെ പാതകള്‍ സ്വീകരിക്കണം. മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തപ്പാറ വെള്ളച്ചാട്ടം എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു. കല്‍പറ്റയില്‍ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങള്‍ക്കും തേക്കു വനങ്ങള്‍ക്കും ഇടക്കു കൂടി ആണ് കല്‍പറ്റയില്‍ നിന്നുള്ള വഴി. നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കുവാനായി ഏറ്റവും നല്ല സമയം. കല്‍പറ്റ ഊട്ടി റോഡില്‍ ബസ്സ് ഇറങ്ങി 2 കിലോമീറ്റര്‍ നടന്നാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ എത്താം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha