ഹൗസ്‌ബോട്ടുകളിലൂടെയുള്ള യാത്ര നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ?
നിങ്ങള്‍ ഒരിക്കലെങ്കിലും കായലിലൂടെ ഹൗസ്‌ബോട്ടില്‍ യാത്ര ആസ്വദിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒരിക്കലെങ്കിലും അത് ചെയ്യും എന്ന് തീര്‍ച്ചയാക്കുക. കാരണം മനോഹരവും അവിസ്മരണീയവുമായ ഒരനുഭവമാണത്. ഹൗസ്‌ബോട്ടുകള്‍ വളരെ വലുതും സാവധാനം സഞ്ചരിക്കുന്നതുമായ സുന്ദരമായ നൗകകളാണ്. വിനോദ യാത്രകള്‍ക്കായി ഉപയോഗിക്കപ്പെടുന്ന ഇവ പഴയകാല കെട്ടുവള്ളങ്ങളുടെ പുനരാവിഷ്‌കാരമാണ്. യഥാര്‍ത്ഥ കെട്ടുവള്ളങ്ങള്‍ ടണ്‍കണക്കിന് അരിയും സുഗന്ധവ്യഞ്ജനങ്ങളും വഹിച്ചു കൊണ്ടു പോകുന്നതിനാണ് ഉപയോഗിച്ചിരുന്നത്. ഒരു ശരാശരി കെട്ടു വള്ളത്തില്‍ കുട്ടനാട്ടില്‍ നിന്ന് കൊച്ചി തുറമുഖം വരെ മുപ്പത് ടണ്‍ സാധനം വരെ എത്തിക്കാന്‍ കഴിയും.
കയറുപയോഗിച്ചാണ് കെട്ടുവള്ളം പ്രധാനമായും കെട്ടി നിര്‍മ്മിച്ചിരുന്നത്. ഇവയുടെ നിര്‍മ്മാണത്തില്‍ ആണി ഉപയോഗിക്കാറില്ല. പ്ലാവിന്റെ പലകകള്‍ കയറുപയോഗിച്ച് വരിഞ്ഞ് മുറുക്കിയാണ് കെട്ടുവള്ളം തയ്യാറാക്കുന്നത്. ഇതിനു ശേഷം വള്ളത്തില്‍ തിളപ്പിച്ച കശുവണ്ടിത്തോടില്‍ നിന്ന് നിര്‍മ്മിച്ച ഒരു ദ്രാവകം പൂശുന്നു. നന്നായി സൂക്ഷിക്കുന്ന ഒരു കെട്ടുവള്ളം തലമുറകളോളം ഉപയോഗിക്കാന്‍ സാധിക്കും.
കെട്ടുവള്ളത്തിന്റെ ഒരു ഭാഗം മുളയും കയറുമുപയോഗിച്ച് മറച്ച് ജോലിക്കാര്‍ക്കുള്ള വിശ്രമമുറിയായും അടുക്കളയായും ഉപയോഗിക്കുന്നു. കായലില്‍ നിന്ന് പിടിക്കുന്ന മീനും മറ്റും ആഹാരങ്ങളും യാത്രയ്ക്കിടയില്‍ തന്നെ പാകം ചെയ്യുകയാണ് പതിവ്. കാലം മാറിയതോടെ കെട്ടുവള്ളങ്ങളുടെ സ്ഥാനത്ത് ചരക്കുകള്‍ കൊണ്ടുപോകാന്‍ ട്രക്കുകള്‍ വന്നു. അപ്പോഴാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ബോട്ടുകള്‍ക്ക് ആരോ ഫലപ്രദമായ മറ്റൊരുപയോഗം കണ്ടെത്തി പുതുജീവന്‍ നല്‍കിയത്. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പ്രത്യേക മുറികള്‍ നിര്‍മ്മിച്ചു. അതൊടെ പഴയ കെട്ടുവള്ളങ്ങള്‍ പുതിയ പ്രതാപത്തിലേക്കും പ്രശസ്തിയിലേക്കും സഞ്ചാരം തുടങ്ങി.
ഏതാണ്ട് അഞ്ഞൂറോളം ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴയില്‍ ഇപ്പോഴുള്ളത്. ഈ വള്ളങ്ങള്‍ അവിടുത്തെ ജലാശയങ്ങളിലെ നിത്യക്കാഴ്ചയാണ്. കെട്ടുവള്ളങ്ങളെ ഹൗസ്‌ബോട്ടുകളാക്കി മാറ്റുന്നതിന് പ്രകൃതിദത്തങ്ങളായ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. പനമ്പു അടയ്ക്കാ മരത്തടിയും, കൊണ്ടുള്ള മേല്‍ക്കുര, തടി പാകി കയര്‍റുപായ വിരിച്ച തറ തെങ്ങിന്‍തടിയില്‍ തീര്‍ത്ത് കയറു കൊണ്ടുവരിഞ്ഞ കട്ടിലുകള്‍ എന്നിങ്ങനെ ഹൗസ്‌ബോട്ടില്‍ എല്ലാം പ്രകൃതിസൗഹ്യദം സൗരോര്‍ജ്ജമാണ് വെളിച്ചത്തിനായി ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha