ദേശാടനപക്ഷികളെ കാണേണ്ടേ, പോകാം കുമരകത്തിലേക്ക്
കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വര്‍ഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു.
കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങള്‍ രൂപപ്പെട്ടകാലത്താണ് കുമരകവും ഉണ്ടായത്. കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായല്‍ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകകത്തെ കേരളത്തിന്റെ നതര്‍ലാന്‍ഡ്‌സ് എന്നു വിളിക്കുന്നു.
ഒരു കൂട്ടം ചെറു ദ്വീപുകളുടെ കൂട്ടമായ കുമരകത്ത് 14 ഏക്കറിലായി പരന്നു കിടക്കുന്ന ഒരു പക്ഷിസങ്കേതമുണ്ട്. ദേശാടനക്കിളികളുടെ പ്രിയതാവളമായ ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസ തന്നെയാണ്. കൊറ്റികള്‍, പൊന്മാനുകള്‍, ഞാറ, കുയില്‍, ഇരണ്ട, കുളക്കോഴി, താറാവ് തുടങ്ങിയവയ്‌ക്കൊപ്പം ദേശാടനപക്ഷികളായ സൈബീരിയന്‍ കൊറ്റികളും കൂട്ടങ്ങളായി കുമരകത്ത് തമ്പടിച്ചിരിക്കുന്നു. പക്ഷി നിരീക്ഷണത്തിന് ഏറ്റവും ഉചിതമായത് ഒരു ബോട്ട് സഞ്ചാരമാണ്. കുമരകത്തെ ഉല്ലാസ സാധ്യതകള്‍ ഇവിടെ തിരുന്നില്ല. ഒരു പഴയ കാല ബംഗ്ലാവ് സഞ്ചാരികള്‍ക്കു വേണ്ടി റിസോര്‍ട്ടാക്കി പരിവര്‍ത്തനം ചെയ്തു. ടാജ് ഗാര്‍ഡന്‍ റിട്രീറ്റില്‍ ബോട്ടിംഗിനും ചൂണ്ടയിടലിനുമൊക്കെ സൗകര്യമുണ്ട്. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ വാട്ടര്‍സ്‌കേപ്‌സില്‍ തെങ്ങിന്‍ തോ്പ്പുകളുടെ ഇടയിലുള്ള കോട്ടേജുകളാണുള്ളത്.
ഭൂമിശാസ്ത്രപരമായ സ്ഥാനം കുമരകത്തിന്‍ സമുദ്രതീരത്തിന്റെ കാലാവസ്ഥ നല്‍കുന്നു. കായലിനരികിലെ സ്ഥാനം ചൂടുകുറക്കാന്‍ സഹായകരമാണ്. ഊഷ്മാവ് 22 നും 34 നും ഇടക്കാണ് (ഡിഗ്രി സെല്‍ഷ്യസ്) ഏറ്റവും ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത് ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലം മഴ ലഭിക്കുന്നു. ജൂണ്‍ മുതലാരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം മഴകൊണ്ട് കേരളത്തിലെ ഏത് ഗ്രാമത്തേയുമെന്നപോലെ കുമരകത്തേയും അനുഗ്രഹിക്കുന്നു. പിന്നീടുണ്ടാകുന്ന മഴ വടക്കുകിഴക്കന്‍ മണ്‍സൂണിലാണ് ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha